Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ജെറ്റ്​ സ്കീ...

ഷാർജയിൽ ജെറ്റ്​ സ്കീ അപകടം: 19കാരി മരിച്ചു, സഹോദരന്​ പരിക്ക്

text_fields
bookmark_border
jet ski
cancel
camera_alt

പ്രതാകാത്മ ചിത്രം

​ഷാ​ർ​ജ: അ​ൽ മം​സാ​ർ ബീ​ച്ചി​ൽ ജെ​റ്റ്​ സ്കീ​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 19കാ​രി മ​രി​ച്ചു. സ​ഹോ​ദ​ര​ന്​ ഗു​രു​ത​ര പ​രി​ക്ക്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 6.30നാ​ണ്​ അ​പ​ക​ടം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​. ഷാ​ർ​ജ ​പൊ​ലീ​സ്​ ​പ​ട്രോ​ളി​ങ്​ ടീ​മും ദേ​ശീ​യ ആം​ബു​ല​ൻ​സ്​ സം​ഘ​വും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് സ​ഹോ​ദ​ര​ങ്ങ​ളാ​യ മൂ​ന്നു​ പേ​രാ​ണ്​. യു​വ​തി​യും 20കാ​ര​നാ​യ സ​ഹോ​ദ​ര​നും ഓ​ടി​ച്ച ജെ​റ്റ്​ സ്കീ​യി​ൽ മ​റ്റൊ​രു സ​ഹോ​ദ​ര​ൻ ഓ​ടി​ച്ച ജെ​റ്റ്​ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു.

യു​വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ 20കാ​ര​നെ ഷാ​ർ​ജ കു​വൈ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​ന്നാ​മ​ത്തെ സ​ഹോ​ദ​ര​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട കാ​ര​ണ​വും വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ബു​ഹൈ​റ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും കേ​സ്​ ഫ​യ​ൽ ചെ​യ്യാ​നു​മാ​യി ജെ​റ്റ്​ സ്കീ ​വാ​ട​ക​ക്കു​ ന​ൽ​കു​ന്ന ഷോ​പ്പു​ട​മ​യെ പൊ​ലീ​സ്​ വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ വി​ട്ട​യ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ പി​ന്നീ​ട്​ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ക്കു​മെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsaccidentJet ski
News Summary - Jet ski accident in Sharjah
Next Story