‘തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്’ പ്രചാരണത്തിന് തുടക്കം
text_fieldsദുബൈ: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ് ആയ ജെറ്റ് എയര്‍വേസ് ‘തിങ്ക് ഹോം തിങ്ക് ജെറ്റ് എയര്‍വേസ്’ സംയോജിത വിപണി പ്രചാരണ പരിപാടിക്കു രൂപം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട വിമാന സര്‍വീസായി ജെറ്റ് എയര്‍വേസിനെ അവതരിപ്പിക്കുകയാണ് ഈ പ്രചാരണ പരിപാടിയില്‍. ഗള്‍ഫ് മേഖലയില്‍ അടുത്തയാഴ്ച ഈ പ്രചാരണ പരിപാടിക്കു തുടക്കമിടും. ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ യാത്ര ചെയ്യുമ്പോള്‍ ജെറ്റ് എയര്‍വേസും പങ്കാളിയായ ഇത്തിഹാദ് എയര്‍വേസും നടത്തുന്ന വിമാന സര്‍വീസ് ശൃംഖലയേയും മറ്റു സൗകര്യങ്ങളേയും ഇന്ത്യന്‍ ആതിഥ്യ അനുഭവങ്ങളെയുമാണ് പ്രചാരണ പരിപാടിയില്‍ എടുത്തു കാട്ടുന്നത്. ഗള്‍ഫും ഇന്ത്യയും തമ്മിലുള്ള കണക്ഷനു പുറമേ അബൂദബി, ആസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ എന്നീ എയര്‍ലൈന്‍ ഗേറ്റ്വേ വഴി യുഎസിലേക്കും കാനഡയിലേക്കും സൗകര്യപ്രദമായ കണക്ഷന്‍ സര്‍വീസസ് ജെറ്റ് എയര്‍വേസിനുണ്ട്.
മറ്റെങ്ങുമില്ലാത്ത വിധത്തിലുള്ള ആഗോള നെറ്റ്വര്‍ക്ക്, അയവുള്ള ഷെഡ്യൂള്‍, വര്‍ധിച്ച കണക്ടിവിറ്റി തുടങ്ങിയവ കമ്പനി ലഭ്യമാക്കുന്നുണ്ടെന്ന് ജെറ്റ് എയര്‍വേസിന്‍്റെ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, ആന്‍ഡ് ആഫ്രിക്ക വൈസ് പ്രസിഡന്‍്റ് ഷക്കീര്‍ കന്താവാല പത്രക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയ്ക്കകത്തു മാത്രം 47 യാത്രാ ലക്ഷ്യത്തിലേക്ക് ജെറ്റ് എയര്‍വേസ് യാത്രയൊരുക്കുന്നുണ്ട്.
ഗള്‍ഫിനും ഇന്ത്യയ്ക്കുമിടയില്‍ പ്രതിദിനം നൂറിലധികം സര്‍വീസ് നടത്തു ജെറ്റ് എയര്‍വേസ് ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാത്മണ്ഠു, സിംഗപ്പൂര്‍ ഉള്‍പ്പെടെ ആസിയന്‍, സാര്‍ക്ക് രാജ്യങ്ങളിലേക്ക് അതിഥികള്‍ക്കു കണക്ഷന്‍ ചോയിസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്‍റ് കോളിന്‍ ന്യൂബ്രോണര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
