Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജറുസലേം: അമേരിക്കൻ...

ജറുസലേം: അമേരിക്കൻ തീരുമാനം മണ്ടത്തരമെന്ന്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​  ഫ്രാൻസ്വാ ​ഒലോണ്ട്​

text_fields
bookmark_border
ജറുസലേം: അമേരിക്കൻ തീരുമാനം മണ്ടത്തരമെന്ന്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​  ഫ്രാൻസ്വാ ​ഒലോണ്ട്​
cancel
camera_alt????? ???????????? ????????? ????????????? ????????????? ??? ???????? ?????????? ????????? ????????? ????? ????????? ??? ??????? ?? ???????????????

ദുബൈ: ലോകമൊട്ടുക്ക്​ അതിശക്​തമായ രാഷ്​ട്രീയ-സൈനിക സംഘർഷം നിലനിൽക്കെ ജറുസലേമിനെ ഇസ്രയേൽ തലസ്​ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടി ബുദ്ധിശൂന്യമാണെന്ന്​ മുൻ ഫ്രഞ്ച്​ പ്രസിഡൻറ്​ ഫ്രാൻസ്വാ ​ഒലോണ്ട്​. ഇതു തെറ്റായ തീരുമാനം മാത്രമല്ല, ക്രൂരമായ തീരുമാനം കൂടിയാണെന്ന്​ ദുബൈയിൽ പത്താമത്​ അറബ്​ സ്​​ട്രാറ്റജി ഫോറത്തിൽ അദ്ദേഹം തുറന്നടിച്ചു. ഇസ്ര​യേൽ സർക്കാറി​​​െൻറയോ പ്രസിഡൻറ്​ നതന്യാഹുവി​​​െൻറയോ സ്വഭാവത്തിൽ യാ​െതാരു മാറ്റവും വരുത്തില്ല ഇൗ തീരുമാനം. 

മധ്യപൂർവേഷ്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു പകരം കാലങ്ങളായി തുടരുന്ന സംഘർഷങ്ങൾ പരിഹാരമുണ്ടാക്കാനാണ്​ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പി​​​െൻറ പാതകൾ തുറക്കാൻ മുന്നിൽ നിൽക്കുക എന്നത്​ യൂറോപ്പി​​​െൻറ ചുമതലയാണ്​. ലോകത്തി​​​െൻറ സമതുലനത്തിനും പുരോഗതിക്കും അറബ്​ ​െഎക്യം അനിവാര്യമാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.  ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്​ട്രീയ സാമൂഹിക നായകരും ദാർശനികരും ഗവേഷകരും ബുദ്ധിജീവികളും ഫോറത്തിൽ പ​െങ്കടുക്കുന്നുണ്ട്​. 

ഇസ്രയേൽ-ഫലസ്​തീൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതി​​​െൻറ സൂചനകളാണുള്ളതെന്ന്​ എട്ട്​ അമേരിക്കൻ പ്രസിഡൻറുമാർക്കൊപ്പം പ്രതിരോധകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച ഡോ. റോബർട്ട്​ ഗേറ്റ്​സ്​ പറഞ്ഞു. ഇ​സ്രയേലും ലബനണിലെ ഹിസ്​ബുല്ലയും തമ്മിലെ സംഘർഷമായി അതു മാറും. ലോകത്തി​​​െൻറ ഏതു കോണിലും ആണവായുധം വർഷിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ശേഷിയുള്ള ബാലിസ്​റ്റിക്​ മിസൈൽ സജ്ജമാക്കാൻ വടക്കൻ കൊറിയ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemgulf newsmalayalam news
News Summary - jerusalem-uae-gulf news
Next Story