Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജറുസലേം:  യു.എസ്​...

ജറുസലേം:  യു.എസ്​ നിലപാട്​ തുണയാവുക സായുധ സംഘങ്ങൾക്ക്​​  –ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​

text_fields
bookmark_border
ജറുസലേം:  യു.എസ്​ നിലപാട്​ തുണയാവുക സായുധ സംഘങ്ങൾക്ക്​​  –ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​
cancel
camera_alt????? ????????? ??? ??????? ?? ??????? ???????.??.??.?.?? ???????????????? ??????????????

അബൂദബി: ജെറുസലേമിനെ ഇസ്രായേലി​​െൻറ തലസ്​ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ ശക്​തമായ നിലപാടുമായി യു.എ.ഇ. ട്രംപി​​െൻറ പ്രഖ്യാപനം മേഖലയുടെ സ്​ഥിരതയെ ബാധിക്കുമെന്ന്​ അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡൻറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ പറഞ്ഞു. ഫലസ്​തീനും ഇസ്രായേലും തമ്മിലെ സമാധാന ചർച്ചകളെയും തീരുമാനം ബാധിക്കും. പ്രദേശത്ത്​ അടിത്തറ നഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരർക്കും സായുധ സംഘങ്ങൾക്കും പുതുജീവൻ നൽകുകയാണ്​ അമേരിക്ക ചെയ്​തിരിക്കുന്നത്​. അബൂദബി അൽ ശാത്വി കൊട്ടാരത്തിൽ തന്നെ സന്ദർശിക്കാനെത്തിയ വാഷിങ്​ടൺ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ നിയർ ഇൗസ്​റ്റ്​ പോളിസിയിലെ (ഡബ്ല്യു​.െഎ.എൻ.ഇ.പി) പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​ഥിരതയും സമാധാനവും നിലനിൽക്കുന്ന വിധത്തിൽ തീരുമാനം പുന:പരിശോധിക്കാൻ അമേരിക്കൻ ഭരണകൂടം തയാറാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇരു ഭാഗത്തിനും താൽപര്യമുള്ള രാഷ്​ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും 50 അംഗ സംഘവുമായി വിശദമായ ചർച്ചകൾ നടത്തി. 

യു.എ.ഇയുടെ വിദേശ നയവും മേഖലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളിലുള്ള നിലപാടുകളും ശൈഖ്​ മുഹമ്മദ്​ വിശദീകരിച്ചു. അമേരിക്കൻ നടപടിയുടെ നിയമസാധുതയും അത്​ പ്രാദേശികമായും അന്താരാഷ്​ട്രതലത്തിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെക്കുറിച്ചും ചർച്ചകൾ നടന്നു. യമനിലെ സ്​ഥിതിഗതികളും ചർച്ചക്ക്​ വിഷയമായി. യമനിൽ നിയമവാഴ്​ച പുന:സ്​ഥാപിക്കാൻ യു.എ.ഇയും അറബ്​ സഖ്യവും പ്രതിജ്ഞാബദ്ധമാണ്​. മേഖലയുടെ സുരക്ഷ ഹനിച്ചുകൊണ്ടായിരിക്കില്ല യമൻ പ്രശ്​നം പരിഹരിക്കുകയെന്ന്​ അദ്ദേഹം ആവർത്തിച്ചു.  സൗദി നഗരങ്ങൾക്ക്​ നേരെ ബാലിസ്​റ്റിക്​ മിസൈലുകൾ വിന്യസിക്കാൻ പുറത്തുനിന്ന്​ പിന്തുണ നൽകുന്ന ശക്​തി മേഖലയിൽ കലാപം വളർത്താനാണ്​ ശ്രമിക്കുന്നത്​. 

യമനിലെ ജനങ്ങളുടെ ദുരിതം കുറക്കാനുള്ള ശ്രമത്തിലാണ്​ സൗദിയും യു.എ.ഇയും. തീവ്രവാദികൾ കൈയ്യടക്കിയ മേഖലകളിൽ പോലും കര,കടൽ,വ്യോമ മാർഗങ്ങളിലൂടെ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്​. തീവ്രവാദം അവസാനിപ്പിക്കാനും അവർക്ക്​ സഹായം കിട്ടുന്നത്​ ഇല്ലാതാക്കാനും അന്താരാഷ്​ട്ര സമൂഹത്തിനൊപ്പം സഹകരിച്ചു പ്രവർത്തിക്കുകയാണ്​ യു.എ.ഇയെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. 

ഭീകരവാദം തടയുന്നതിനും ലോകസമാധാനത്തിനും അമേരിക്കയും യു.എ.ഇയും ഒന്നിച്ചുപ്രവർത്തിക്കേണ്ടതി​​െൻറ പ്രാധാന്യമാണ്​ ഡബ്ലിയു​.െഎ.എൻ.ഇ.പിയിലെ ഗവേഷകരും വിദഗ്​ധരും ചൂണ്ടിക്കാട്ടിയത്​. യു.എ.ഇയുടെ വിദേശകാര്യ, അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ അൽ നഹ്​യാനും ചർച്ചകളിൽ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemgulf newsmalayalam news
News Summary - jerusalem-uae-gulf news
Next Story