ജെക്ക ഭാരവാഹികൾ ചുമതലയേറ്റു
text_fieldsകെ. ഹർഷിദ്, ഡോ. ഗോകുൽനാഥ്, പ്രഫ. അപർണ
അബൂദബി: കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളജ് അലുമ്നി(ജെക്ക)യുടെ 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കെ. ഹർഷിദ് (വർക്കിങ് പ്രസിഡന്റ്), ഡോ. അനിരുദ്ധൻ (വൈസ് പ്രസിഡന്റ്), ഡോ. ഗോകുൽനാഥ് (ജനറൽ സെക്രട്ടറി), പ്രഫ. അപർണ (ട്രഷറർ), കെ.പി. മുനവർ (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഷഹന, അബ്ദുൽ ഹാബിദ്, ആശിഷ്, ഹാഫിസ് എന്നിവരെ സെക്രട്ടറിമാരായും അൻസബ്, നമിത, ഷമീൽ, നിഖിൽ എന്നിവരെ കോഓഡിനേറ്റർമാരായും തിരഞ്ഞെടുത്തു.
വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. ഹർഷിദ് നിലവിൽ യു.എ.ഇ അലുമ്നി പ്രസിഡന്റാണ്. നവീകരിച്ച അലുമ്നി ഓഫിസിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഇ.എ. ജാസ്മിൻ നിർവഹിച്ചു. കോളജിന്റെ വളർച്ചക്ക് പൂർവവിദ്യാർഥി സംഘടനയുടെ സജീവ പ്രവർത്തനം അനിവാര്യമാണെന്നും വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും കോർത്തിണക്കി മുന്നോട്ടുപോകാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്നും പ്രിൻസിപ്പൽ ആശംസിച്ചു. ഇലക്ഷൻ നോഡൽ ഓഫിസർ ഡോ. പി. അനിരുദ്ധൻ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഫസൽ റഹ്മാൻ അധ്യക്ഷതവഹിച്ചു. കെ.പി മുനവ്വർ മുഹമ്മദ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.
നിരവധി പൂർവവിദ്യാർഥികൾ പങ്കെടുത്ത ചടങ്ങിൽ ഓണസദ്യയും ഒരുക്കിയിരുന്നു. കഴിഞ്ഞ ഭരണസമിതിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഡോ. മുഹമ്മദ് ഫാസിൽ സി. സ്വാഗതവും പ്രഫ. ഗോകുൽ നാഥ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

