ജീപ്പാസ് യൂഫെസ്റ്റ്: സെന്‍ട്രല്‍ സോണില്‍ ഷാർജ ഇന്ത്യൻ സ്കൂൾ ജേതാക്കള്‍
text_fieldsദുബൈ: ജീപ്പാസ് യൂഫെസ്റ്റ് സീസണ് ത്രീയിലെ ഏറ്റവും വാശിയേറിയ സോണൽ മത്സരങ്ങൾ അരങ്ങേറിയ സെന്‍ട്രല്‍ സോണിലെ കലാകിരീടം ഷാർജ ഇന്ത്യൻ സ്കൂളിന്. ദുബൈയിലെയും ഷാർജയിലെയും 25 സ്കൂളുകൾ അണിനിരന്ന മത്സരത്തിൽ 307 േപായിൻറുകളുമായാണ് ഷാർജ ഇന്ത്യൻ ഒന്നാം സ്താനം നേടിയത്. എമിറേറ്റ് തല മത്സരം നടന്നപ്പോൾ പോയ വർഷം ഷാര്‍ജയിലെ ജേതാക്കളും ഇവരായിരുന്നു. സമാപന ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര താരം ദേവന് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഇന്ത്യന്‍ അക്കാദമി സ്കൂള്‍ ഖിസൈസാണ് സെന്‍ട്രല്‍ സോണിലെ മത്സരങ്ങള്‍ക്ക് വേദിയായത്.
രണ്ടാം ദിവസമായ ഇന്നലെ സംഘഗാനം, മാര്‍ഗം കളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ ഇനങ്ങൾ വേദിയില്‍ എത്തി. സ്റ്റേജിതര രചനാ മത്സരങ്ങളിലും മികച്ച പ്രാതിനിധ്യമാണ് ഉണ്ടായത്. ഡിസംബര്‍ 1ന് ഷാർജ അമിറ്റി സ്കൂളിൽ നടക്കുന്ന ഗ്രാൻറ് ഫിനൈലെക്ക് മുന്പുളള അവസാന ലാപ് മത്സരക്കാഴ്ചകളാണ് സെന്‍ട്രല്‍ സോണില്‍ ദൃശ്യമായത്. നോര്‍ത്ത് സോണില്‍ ഇന്ത്യന്‍ സ്കൂള്‍ റാസല്‍ഖൈമയും സൗത്ത് സോണില്‍ മോഡല്‍ സ്കൂള്‍ അബൂദബിയുമാണ് ജേതാക്കളായത്. യൂഫെസ്റ്റ് സംഘാടകരായ ഇക്വിറ്റി പ്ലസ് എം.ഡി ജൂബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടര്‍ ദില്‍ഷാദ് എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
