ജബല്‍ ജെയ്സ് അടഞ്ഞുതന്നെ; സന്ദര്‍ശകര്‍ക്ക് അല്‍ ഗസ്ലെ വരെയെത്താം
text_fieldsജബല്‍ ജെയ്സ് അല്‍ ഗസ്ലെയില് നിന്നുള്ള ദൃശ്യം
റാസല്‍ഖൈമ: ശൈത്യകാലത്ത് യു.എ.ഇയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ജബൽ ജെയ്സ് മലനിരകളിലേക്കുള്ള പ്രവേശനം നിരോധിച്ചത് സന്ദർശകരിൽ കടുത്ത നിരാശപടർത്തി. കനത്ത മഴയത്തെുടര്‍ന്ന് സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ റാക് ജബല്‍ ജെയ്സ് യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.
കനത്ത കാറ്റിലും മഴയും ജബൽ ജയ്സിലും പരിസരത്തും മണ്ണിടിച്ചിൽ ഉൾപ്പെടെ വൻ നാശം സംഭവിച്ചിരുന്നു. അപകട സാധ്യത വിലയിരുത്തിയ ശേഷമാണ് കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി താൽക്കാലികമായി ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്.എന്നാൽ, രാജ്യത്ത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില വ്യാഴാഴ്ച റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തിയതോടെ സന്ദർശകർ വലിയ ആവേശത്തിലാണ്. വ്യാഴാഴ്ച അതിരാവിലെ 5.45 നാണ് 0.2 ഡിഗ്രി താപനില ഇവിടെ രേഖപ്പെടുത്തിയത്.
എല്ലാ വർഷവും ശൈത്യകാലത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഇടമാണിത്. ടെന്റുകളിൽ രാത്രിയുറങ്ങുന്നതും ബാർബിക്യൂ തയ്യാറാക്കുന്നതിനുമായി നൂറുകണക്കിന് സന്ദർകരാണ് ജബൽ ജെയ്സ് ലക്ഷ്യമാക്കി പോകാറ്. അതേസമയം, ജബല്‍ ജെയ്സ് പാതയില്‍ അഡ്നോക് പമ്പ് മുതല്‍ 14 കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ സന്ദര്‍ശനം സാധ്യമാണ്. ജബല്‍ ജെയ്സ് പാതയിലെ ആദ്യ വിശ്രമകേന്ദ്രമായ അല്‍ ഗസ്ലെ വരെയുള്ള മേഖലയില്‍ തടസമില്ലാതെ സന്ദര്‍ശകരെത്തുന്നുണ്ട്.
പാത നവീകരണം ഉൾപ്പെടെ മേഖലയിൽ അറ്റകുറ്റപ്പണികള്‍ സജീവമാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ജബല്‍ ജെയ്സ് സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

