‘ജഷെ ആൻഡ് സഹ്ന ഫെസ്റ്റിവലിന്’ ആവേശത്തുടക്കം
text_fieldsഷാർജ: ഷാർജയിലെ കൽബയിൽ ആദ്യമായി സംഘടിപ്പിച്ച ‘ജഷെ ആൻഡ് സഹ്ന ഫെസ്റ്റിവലിന്’ ആവേശകരമായ തുടക്കം. വ്യാഴാഴ്ച ആരംഭിച്ച മേള നാലുദിവസം നീണ്ടുനിൽക്കും. പാരമ്പര്യ വിപണന-സാംസ്കാരിക മേള കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (എസ്.സി.സി.ഐ) കൽബ മുൻസിപ്പാലിറ്റിയും സംയുക്തമായാണ് സെപ്റ്റംബർ 27 വരെ നീളുന്ന ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പ്രാദേശികരായ 85-ലധികം കുടുംബങ്ങളും, 10 സർക്കാർ സ്ഥാപനങ്ങളും, മത്സ്യബന്ധന ഉപകരണങ്ങളും മത്സ്യ സംസ്കരണവുമായി ബന്ധപ്പെട്ട ആറു പ്രമുഖ കമ്പനികളും മേളയിൽ സജീവമായി പങ്കാളികളാകുന്നുണ്ടെന്ന് എസ്.സി.സി.ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി വ്യക്തമാക്കി.
യു.എ.ഇയുടെ കിഴക്കൻ തീരദേശത്തെ പരമ്പരാഗത കടൽ വിഭവങ്ങളെയും കടൽത്തീര ജീവിതരീതികളെയും ആഘോഷമാക്കാനാണ് ഈ മേള രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തെ പരമ്പരാഗത മത്സ്യ വിഭവങ്ങളായ ‘ജഷെ’, ‘സഹ്ന’ എന്നിവയുടെ നിർമാണവും ഉണക്കമീൻ തയാറാക്കുന്ന രീതികളും നേരിട്ട് കണ്ടറിയാൻ പൊതുജനങ്ങൾക്ക് ഇവിടെ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

