Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജപ്പാൻ പ്രധാനമന്ത്രി...

ജപ്പാൻ പ്രധാനമന്ത്രി ഇന്ന്​ യു.എ.ഇയിലെത്തും

text_fields
bookmark_border
ജപ്പാൻ പ്രധാനമന്ത്രി ഇന്ന്​ യു.എ.ഇയിലെത്തും
cancel

അബൂദബി: മിഡിലീസ്​റ്റ്​ സന്ദർശനത്തി​​​െൻറ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഞായറാഴ്​ച യു.എ.ഇയിലെത്തും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനുമായി ചർച്ച നടത്തുന്ന ആബെ ‘യു.എ.ഇയിലെ വൈവിധ്യവത്​കരണവും പരിഷ്​കരണവും’ വിഷയത്തിലെ സാമ്പത്തിക ഫോറത്തിലും പ​െങ്കടുക്കും. യു.എ.ഇയും ജപ്പാനും തമ്മിലെ സാമ്പത്തിക ബന്ധം ശാക്​തീകരിക്കുന്നതിനുള്ള മാർഗങ്ങൾ ഫോറം ചർച്ച ചെയ്യും. 

യു.എ.ഇക്ക്​ പുറമെ ജോർദാൻ, ഫലസ്​തീൻ, ഇസ്രായേൽ രാജ്യങ്ങളും ആബെ സന്ദർശിക്കും. ജോർദാൻ പ്രസിഡൻറ്​ അബ്​ദുല്ല രാജാവ്​, പ്രധാനമന്ത്രി ഹാനി മുൽകി, ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും. ഉൗർജ സുരക്ഷയുടെ കാര്യത്തിൽ മിഡിലീസ്​റ്റ്​ ജപ്പാന്​ ഏറെ പ്രധാനമാണെന്ന്​ കഴിഞ്ഞയാഴ്​ച നടന്ന പാർലമ​​െൻററി ​യോഗത്തിൽ ആബെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsJapan Prime Minister
News Summary - Japan Prime Minister-UAE
Next Story