Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാ​ന്ധി​സ്മ​ര​ണ...

ഗാ​ന്ധി​സ്മ​ര​ണ പു​തു​ക്കി ചി​ല്ല ‘ജ​നു​വ​രി വാ​യ​ന’

text_fields
bookmark_border
ഗാ​ന്ധി​സ്മ​ര​ണ പു​തു​ക്കി ചി​ല്ല ‘ജ​നു​വ​രി വാ​യ​ന’
cancel
camera_alt

ചി​ല്ല സ​ർ​ഗ​വേ​ദി ജ​നു​വ​രി വാ​യ​ന​യി​ൽ ബി​നീ​ഷ് പാ​ലി​ശ്ശേ​രി പു​സ്‌​ത​കം അ​വ​ത​രി​പ്പി​ക്കു​ന്നു

റി​യാ​ദ്: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 78-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി ജ​നു​വ​രി മാ​സ​ത്തെ വാ​യ​നാ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ആ​ധു​നി​ക ഇ​ന്ത്യ​യി​ൽ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത ച​ർ​ച്ച​യാ​യ പ​രി​പാ​ടി​യി​ൽ, നി​ല​വി​ലെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ആ​ശ​ങ്ക​ക​ളും പ​ങ്കു​വെ​ച്ചു.​രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​ത്തെ​യും അ​പ​ര​വ​ൽ​ക്ക​ര​ണ​ത്തെ​യും കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ സം​വാ​ദ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

സം​ഘ​്പ​രി​വാ​ർ അ​ജ​ണ്ട​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ, സു​നി​ൽ പി. ​ഇ​ള​യി​ടം തു​ട​ങ്ങി​യ​വർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ സ​ദ​സ്സ് വി​ല​യി​രു​ത്തി.​മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ് ഐ.​എ.​എ​സ് ര​ചി​ച്ച ‘വി​ര​ല​റ്റം’ എ​ന്ന ആ​ത്മ​ക​ഥ ബി​നീ​ഷ് പാ​ലി​ശ്ശേ​രി അ​വ​ത​രി​പ്പി​ച്ചു. അ​നാ​ഥാ​ല​യ​ത്തി​ലെ ക​ഠി​ന​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ഐ.​എ.​എ​സ് എ​ന്ന ഉ​ന്ന​ത പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്​ പു​സ്​​ത​ക​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഏ​ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തെ​യും ഇ​ച്ഛാ​ശ​ക്തി​യോ​ടെ മ​റി​ക​ട​ക്കാ​മെ​ന്ന​തി​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ബി​നീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.​

എ​ഴു​ത്തു​കാ​ര​ൻ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​െൻറ ക​ഥാ​പ്ര​പ​ഞ്ച​ത്തെ​ക്കു​റി​ച്ച് റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര സം​സാ​രി​ച്ചു. സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വി​ചി​ത്ര​വും പു​തു​മ​യാ​ർ​ന്ന​തു​മാ​യ ഇ​തി​വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ന്ദു​ഗോ​പ​േ​ൻ​റ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘പാ​ശം’, ‘ബീ​ജ ബാ​ങ്കി​ലെ പെ​ൺ​കു​ട്ടി’, ‘ഗൈ​ന​ക്’, ‘ഉ​ള്ളി​കു​പ്പം’, ‘ച​ട്ട​മ്പി സ​ദ്യ’ തു​ട​ങ്ങി​യ കൃ​തി​ക​ൾ ഉ​ദാ​ഹ​ര​ണ​മാ​ക്കി ഇ​ന്ദു​ഗോ​പ​െൻറ വേ​റി​ട്ട ആ​ഖ്യാ​ന​ശൈ​ലി​യെ അ​ദ്ദേ​ഹം വി​ശ​ക​ല​നം ചെ​യ്തു.​പ്ര​മു​ഖ ക​വി പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​െൻറ 32 ക​വി​ത​ക​ള​ട​ങ്ങി​യ ‘ത​ക​ർ​ന്ന പ​ള്ളി​യാ​ണ് വ​ലി​യ പ​ള്ളി’ എ​ന്ന സ​മാ​ഹാ​ര​ത്തി​ലെ വാ​യ​നാ​നു​ഭ​വം ശ​രി കാ​ട്ടൂ​ർ അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​യി​ൽ വി​പി​ൻ കു​മാ​ർ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, സ്നി​ഗ്ദ, അ​നി​ത്ര ജോ​മി, വി​ദ്യ, നി​ഷാ​ദ് ഗ​ഫൂ​ർ, നാ​സ​ർ കാ​ര​ന്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ച് നാ​സ​ർ കാ​ര​ക്കു​ന്ന് സം​സാ​രി​ച്ചു. സു​രേ​ഷ് ലാ​ൽ പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 'January Reading' to commemorate Gandhi
Next Story