ജമീൽ അങ്കിൾ പടിയിറങ്ങുന്നു
text_fieldsമുഹമ്മദ് ജമീൽ
അൽഐൻ: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മുഹമ്മദ് ജമീൽ നാട്ടിലേക്ക് മടങ്ങുന്നു. മൂന്ന് പതിറ്റാണ്ടിലധികം ഒരേ സ്കൂളിലായിരുന്നു ജോലി. തമിഴ്നാട് കീലക്കര സ്വദേശിയാണെങ്കിലും മലയാളികളോടൊപ്പമായിരുന്നു പ്രവാസജീവിതവും ജോലിയും. 1988 നവംബറിൽ കമ്പനി വിസയിൽ ദുബൈയിൽ എത്തിയ ജമീൽ മലയാളി മാനേജ്മെൻറിന് കീഴിെല ഓയാസിസ് സ്കൂളിലൂടെയാണ് പ്രവാസത്തിന് തുടക്കം.
ഓയാസിസ് സ്കൂളിെൻറ പ്രവർത്തനം അൽഐൻ കുവൈത്തിൽ ആരംഭിക്കുമ്പോൾ നിർമാണ പ്രവൃത്തിയിൽ പങ്കാളിയായിരുന്നു. ഓഫിസ് ബോയ്, ബസ് സൂപ്പർവൈസർ, സ്കൂൾ കാൻറീൻ മേൽനോട്ടം തുടങ്ങിയ മേഖലയിൽ വിശിഷ്ടസേവനം കാഴ്ചെവച്ചാണ് അൽഐൻ ഒായാസിസ് ഇൻറർനാഷനൽ സ്കൂളിൽനിന്നും പടിയിറങ്ങുന്നത്. വിശിഷ്ട സേവനത്തിന് സ്കൂൾ മാനേജ്മെൻറുകൾ പലപ്പോഴും ആദരിച്ചിട്ടുണ്ട്.
വിവിധ ദേശക്കാരായ വിദ്യാർഥികളോടും രക്ഷിതാക്കളോടും അടുത്തബന്ധം സൂക്ഷിക്കുന്ന ജമീലിന് വലിയ സൗഹൃദ ബന്ധമാണുള്ളത്. പല ദേശക്കാരായ പൂർവ വിദ്യാർഥികൾ സ്കൂളിൽ വരുമ്പോൾ ആദ്യം അന്വേഷിക്കുന്നതും ജമീലിനെ തന്നെ. ജീവനക്കാർക്കും വിദ്യാർഥികൾക്കും ഏറെ പ്രിയങ്കരനായതിനാൽ സ്നേഹപൂർവം 'ജമീൽ അങ്കിൾ' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. പരിചയത്തിലുള്ളവർ നാട്ടിലേക്ക് പോകുമ്പോൾ ഈത്തപ്പഴം സമ്മാനമായി ലഭിക്കാത്തവർ കുറവായിരിക്കും.
സേവനതൽപരനായ ജമീൽ, മലയാളി കൂട്ടായ്മകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സജീവമാണ്. മൂന്ന് പതിറ്റാണ്ടിലധികം മലയാളികളുമൊത്ത് സഹവസിച്ചതിനാൽ തമിഴിനെക്കാൾ കൂടുതൽ മലയാളമാണ് ജമീൽ സംസാരിക്കുക. ജസീറ ബീഗമാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഫർസാദ്, ജസ്റ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

