ജമാലുദ്ദീൻ സ്മാരക ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഫുട്ബാൾ ടൂർണമെന്റിൽ മുൻ എം.എൽ.എ സലീഖ സംസാരിക്കുന്നു
ദുബൈ: ഓർമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആറാമത് ജമാലുദ്ദീൻ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 21ന് ദുബൈ സ്പോർട്സ് ബൈ സ്റ്റേഡിയത്തിൽ നടന്നു.
പുരുഷ, വനിത, കുട്ടികൾ (ബാലവേദി) വിഭാഗങ്ങളിലായി 25 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമായി. യു.എ.ഇ ദേശീയ ഫുട്ബാൾ ടീം അംഗം ഹസ്സൻ അലി ഇബ്രാഹിം ബലൂഷി, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗവും യുക്രെയിൻ താരവുമായ ഇവാൻ കൽയൂനി എന്നിവർ മുഖ്യാതിഥികളായി.
വനിത വിഭാഗത്തിൽ വുമൺ വാരിയേഴ്സ് ബർദുബൈ വിജയികളായി. ഖിസൈസ് അയൺ ലേഡീസ് ആണ് ഫസ്റ്റ് റണ്ണർ-അപ്പ്. പുരുഷ വെറ്ററൻസ് വിഭാഗത്തിൽ ജബൽ അലി യങ് അറ്റ് ഹാർട്ട് ജേതാക്കളായി.
ദെയ്റ റെഡ് ആർമി രണ്ടാം സ്ഥാനവും നേടി. കിഡ്സ് (ബാലവേദി) വിഭാഗത്തിൽ ടീം ഡി വിജയിച്ചു. ടീം സി, ബി ടീമുകൾ രണ്ടാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തിൽ പവർ ഓഫ് അൽഖൂസ് ജേതാക്കളായപ്പോൾ ദെയ്റ റെഡ് ഫൈറ്റേഴ്സ് ഫസ്റ്റ് റണ്ണർ-അപ്പായി. ടൂർണമെന്റിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം മുൻ എം.എൽ.എ കെ.എസ്. സലീഖ ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് ഡോ. നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രവാസിക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, സംഘാടക സമിതി ചെയർമാൻ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി അംബുജാക്ഷൻ സ്വാഗതവും കൺവീനർ ബുഹാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

