ജമാലുദ്ദീൻ സ്മാരക ഫുട്ബാൾ; ദേരാ സോക്കേർസ് ജേതാക്കൾ
text_fieldsജമാലുദ്ദീൻ സ്മാരക ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ ദേരാ സോക്കേർസ് ടീം
ദുബൈ: ഓർമ(ഓവർസീസ് മലയാളി അസോസിയേഷൻ) സംഘടിപ്പിച്ച രണ്ടാമത് ജമാലുദ്ദീൻ സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ദേരാ മേഖല ജേതാക്കളായി. അഞ്ച് മേഖലാ ടീമുകൾ പങ്കെടുത്ത ടൂർണമെൻറിനോട് അനുബന്ധമായി ഫുട്ബാളിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. അഞ്ച് ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റും അരങ്ങേറി. ലീഗ് അടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ ദേരാ മേഖല ടീമും ജാഫ്സ് മേഖലാ ടീമും ഫൈനലിൽ ഏറ്റുമുട്ടി.
ഏകപക്ഷീയമായ ഒരു ഗോളിന് ജാഫ്സ മേഖലയെ തോൽപ്പിച്ച് ദേര മേഖല കീരിടം ചൂടി. ടൂർണമെന്റിന് ഓർമ ജനറൽ സെക്രട്ടറി കെ.വി.സജീവൻ, പ്രസിഡൻറ് അൻവർ ഷാഹി, ട്രഷറർ പ്രദീപ് തോപ്പിൽ, വൈസ് പ്രസിഡൻറ് സി.കെ റിയാസ്, സെക്രട്ടറിമാരായ അനീഷ് മണ്ണാർക്കാട്, സുജിത സുബ്രു, കായിക വിഭാഗം കൺവീനർ മല്ലൂക്കർ എന്നിവർ നേതൃത്വം നൽകി. വിജയിക്കുള്ള ട്രോഫി വിതരണം പ്രശസ്ത സന്തോഷ് ട്രോഫി താരം ലിട്സൻ ദേവദാസ്, ഓർമ രക്ഷാധികാരി രാജൻ മാഹി എന്നിവർ ചേർന്ന് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

