വളർച്ചയുടെ പടവുകളിൽ സ്നേഹത്തിന്റെ ചേർത്തുപിടിക്കൽ
text_fieldsവികസനത്തിലും പുരോഗതിയിലും ലോകത്തെ വിസ്മയിപ്പിക്കുന്ന യു.എ.ഇയിൽ, അരനൂറ്റാണ്ട് മുമ്പ് സ്ഥാപിതമായി കാലത്തോടൊപ്പം വളർന്നുപന്തലിച്ച അഭിമാന സ്ഥാപനമാണ് ജലീൽ ക്യാഷ് ആൻഡ് ക്യാരി.
ഉപഭോക്താക്കൾക്കും ബിസിനസുകാർക്കും എന്നും വിശ്വസ്ത പങ്കാളിയായി നിലകൊണ്ട സ്ഥാപനമിന്ന് ഗൾഫ് മേഖലയിലെതന്നെ ശക്തമായ ബിസിനസ് ഗ്രൂപ്പായി തലയുയർത്തിനിൽക്കുന്നു. വളർച്ചയുടെ പടവുകളിൽ പരസ്പര സഹകരണത്തോടെ ഒരുമിച്ചുനിന്ന നിരവധി സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വിജയഗാഥ കൂടിയാണ് സ്ഥാപനത്തിന്‍റെ ഇന്നലെകളിലെ ചരിത്രം. ദീർഘകാല പങ്കാളിത്തത്തിലൂടെ നേടിയെടുത്ത പരസ്പര വിശ്വാസത്തിന്‍റെ അടിത്തറയിൽ ഒരുമിച്ചുനിന്ന സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കും ജലീൽ ക്യാഷ് ആൻഡ് ക്യാരിയുമായി സഹകരിച്ച് ‘കമോൺ കേരള’ സ്നേഹാദരം ഒരുക്കി. ചേർത്തുപിടിക്കലിന്‍റെയും ഹൃദയവായ്പിന്‍റെയും അനിതരസാധാരണമായ മുഹൂർത്തത്തിനായിരുന്നു ഈ പ്രൗഢമായ സദസ് സാക്ഷ്യം വഹിച്ചത്. കമോൺ കേരളയുടെ വേദിയിൽ പയനീയേഴ്സ് അവാർഡിന് രാജകീയമായ തുടക്കം കുറിച്ചിരിക്കുകയാണ്... ഇമാറാത്തിന്‍റെ സുന്ദര ജീവിതത്തെ രൂപപ്പെടുത്തിയ നാലു പേർക്കാണ് വേദിയിൽ ആദരമർപ്പിച്ചത്.
‘പയനീയേഴ്സ് അവാർഡ്’
സാമൂഹിക പ്രതിബദ്ധതയും വികസന കാഴ്ചപ്പാടുകളും മുൻനിർത്തി യു.എ.ഇയിൽ വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ച, ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ പ്രവാസികളുടെയും സ്വദേശികളുടെയും വിശ്വാസം നേടിയെടുത്ത ഗ്രോസറി, റസ്റ്ററന്റ് സംരംഭങ്ങളെയും സ്ഥാപനങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നവരെയുമാണ് ജലീൽ ക്യാഷ് ആൻഡ് ക്യാരി ആദരിക്കുന്നത്. കച്ചവട മത്സരത്തിന്റെ ഇക്കാലത്ത് ചെറിയൊരു സംരംഭത്തിലൂടെ തുടങ്ങി അത് വിജയിപ്പിച്ച്, മൾട്ടി ലെവൽ ബിസിനസ് സംരംഭങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇത്തരം സ്ഥാപനങ്ങൾക്കും ഇവിടെ നിലനിൽക്കാൻ സാധിക്കും എന്ന് തെളിയിച്ച, ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയവർക്കുള്ള ആദരം. അതാണ് ‘പയനീയേഴ്സ് അവാർഡ്’.
അൽ ഇജാസ കഫറ്റീരിയ, ‘ചിക്കൻ ടിക്ക ഇൻ’, അൽ ജവാൽ റെസ്റ്ററന്റ്, യാറൂഫ് സൂപ്പർ മാർക്കറ്റ് എന്നിവയുടെ സാരഥികൾക്കാണ് ജലീൽ ക്യാഷ് കാരിയുടെ പ്രഥമ പയനീയേഴ്സ് അവാർഡ് സമ്മാനിച്ചച്ചത്
ഇവർ പയനീയേഴ്സ് അവാർഡ് 2023 പ്രഥമ പുരസ്കാര ജേതാക്കൾ...
‘അൽ ഇജാസ കഫ്റ്റീരിയ
കഴിഞ്ഞ 33 വർഷമായി ഭക്ഷ്യ വിതരണ മേഖലയിൽ മികച്ച സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് അൽ ഇജാസ കഫ്റ്റീരിയ. ഗുണമേന്മയിൽ മറ്റേത് റസ്റ്റാറന്റുകളെയും പിന്നിലാക്കുന്ന മികവ്. അതുതന്നെയാണ് ദുബായ് ജുമൈറ ബീച്ചിനോട് ചേർന്ന് തുടങ്ങിയ അൽ ഇജാസക്ക് വളരെപ്പെട്ടന്ന് തന്നെ നിരവധി ശാഖകളായി പടർന്നു പന്തലിക്കാൻ സഹായകമായതും. ഗുണമേന്മയിൽ ഒരിക്കൽപോലും ഒരു വിട്ടുവീഴ്ചക്കും അൽ ഇജാസ തയ്യാറായിട്ടില്ല. എങ്കിലും മറ്റ് കഫറ്റീരിയകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് അൽ ഇജാസ മുന്നോട്ടുവെക്കുന്നത്. റോയൽ ഫാമിലി അംഗങ്ങൾ വരെ ഇവിടുത്തെ നിത്യ സന്ദർശകരാണ്. സോഷ്യൽ മീഡിയ ഫുഡ് ഗ്രൂപ്പുകളിലും അൽ ഇജാസ തന്നെയാണ് താരം. ഗുണമേന്മയും മികച്ച സേവനവും കസ്റ്റമേഴ്സിനായി എന്നും ഉറപ്പുവരുത്തുന്ന അൽ ഇജാസ കഫറ്റീരിയക്ക് ഈ വേദിയിൽ ആദരമർപ്പിക്കുന്നു.
അൽ ഇജാസ കഫ്റ്റീരിയയുടെ പ്രതിനിധി ജാസിം കെ. മുരളീധരൻ എം.പിയിൽ നിന്നും പയനീയേഴ്സ് അവാർഡ് ഏറ്റുവാങ്ങുന്നു
ചിക്കൻ ടിക്ക ഇൻ
വികസനത്തിലേക്കും പുരോഗതിയിലേക്കും പിച്ചവെച്ചു തുടങ്ങി ഇമാറാത്തിനൊപ്പം വളർന്നു പന്തലിച്ച രുചി സാന്നിധ്യമാണ് ‘ചിക്കൻ ടിക്ക ഇൻ’റസ്റ്റാറൻറ്. 1972ലാണ് സ്നേഹം ചാലിച്ച ഭക്ഷണം ‘ചിക്കൻ ടിക്ക ഇൻ’ വിളമ്പിത്തുടങ്ങുന്നത്. വൈവിധ്യങ്ങൾ സംഗമിക്കുന്ന യു.എ.ഇയിൽ അരനൂറ്റാണ്ട് പിന്നിട്ട സ്ഥാപനം ലോകത്തിന്‍റെ നാലുദിക്കുകളിൽ നിന്നും ഈ മണ്ണിലെത്തിയവരെ ഗുണമേന്മയോടെ രുചികൾ ഒരുക്കി സ്വാഗതം ചെയ്തു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചാർക്കോൾ ബാർബിക്യൂ ഗ്രിൽ റസ്റ്റാറന്‍റാണിത്. യു.എ.ഇയിൽ ഇതിനകം എട്ട് ബ്രാഞ്ചുകൾ തുറന്ന സ്ഥാപനം വ്യത്യസ്ത ഗൾഫ് രാജ്യങ്ങളിലേക്ക് വികസനത്തിന് ഒരുക്കത്തിലാണ്. യു.എ.ഇ നൽകിയ പിന്തുണയും വ്യത്യസ്ത രാജ്യക്കാരുടെ പങ്കാളിത്തവും സഹകരണവുമാണ് റസ്റ്റാറൻറ് ശൃംഖലയുടെ വിജയത്തിന് നിദാനമായതെന്ന് ഷഫ്ഗത്ത് സന്ധു അടിവരയിടുന്നു.
ചിക്കൻ ടിക്ക ഇൻ പ്രതിനിധി ഷഫ്ഗത്ത് സന്ധു ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദിൽ നിന്നും പയനീയേഴ്സ് അവാർഡ് ഏറ്റുവാങ്ങുന്നു
അൽ ജവാൽ റസ്റ്റാറന്റ്
റസ്റ്റാറന്റ് പ്രവർത്തന രംഗത്ത് 43 വർഷം പിന്നിടുമ്പോൾ അൽ ജവാൽ റസ്റ്റാറന്റിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. ഫസ്റ്റ് ക്വാളിറ്റി മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച് സാധാരണ നിരക്ക് മാത്രം ഈടാക്കി എങ്ങനെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താം എന്ന് പ്രവർത്തിയിലൂടെ തെളിയിച്ചവരാണ് അൽ ജവാൽ റസ്റ്റാറന്റ് ടീം. ലാഭം മാത്രമല്ല അതിനപ്പുറം സേവനം എന്ന ലക്‌ഷ്യം മുൻ നിർത്തി എന്നും പ്രവർത്തിക്കുന്ന അൽ ജവാൽ മറ്റ് റസ്റ്റാറന്റുകൾക്ക് ഒരു മാതൃക തന്നെയാണ്.
അൽ ജാവാൽ റസ്റ്റാറന്റ് പ്രതിനിധി റഫീഖ് ജോൺബ്രിട്ടാസ് എം.പിയിൽ നിന്നും പയനീയേഴ്സ് അവാർഡ് ഏറ്റുവാങ്ങുന്നു
യാറൂഫ് സൂപ്പർമാർക്കറ്റ്
1985 മുതൽ വിപണന രംഗത്ത് സജീവ സാന്നിധ്യം . ലാഭത്തിനപ്പുറം സേവനം എന്ന വാക്കിനു കൃത്യമായി വിലകല്പിക്കുന്ന സ്ഥാപനം . കസ്റ്റമേഴ്സിനോട് എങ്ങനെ പെരുമാറണം എന്ന് കച്ചവടലോകത്തിനു പാഠമാവാൻ യാറൂഫ് സൂപ്പർ മാർക്കറ്റിനു കഴിയുന്നത് അവരുടെ സേവന താല്പര്യം കൊണ്ടുകൂടിയാണ്. ഒരു വിപണിയിൽ പ്രവർത്തി പരിചയത്തിനപ്പുറം മാനുഷിക മൂല്യങ്ങൾ കൂടി എങ്ങനെ ഉൾചേർക്കാം എന്ന് യാറൂഫ് സൂപ്പർ മാർക്കറ്റ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഷാർജയിലെ മാത്രമല്ല, യു.എ.ഇയിലെ തന്നെ ഏറ്റവും മികച്ച സൂപ്പർ മാർക്കറ്റുകളുടെ കണക്കെടുത്താൽ അതിൽ മുൻപന്തിയിൽ യാറൂഫ് ഉണ്ടാകും. അത് അവർ കാഴ്ചവെക്കുന്ന പ്രവർത്തന മികവുകൊണ്ടുതന്നെയാണ്.
യാറൂഫ് സൂപ്പർമാർക്കറ്റ് പ്രതിനിധി ഇബ്രാഹിം കെ. മുരളീധരൻ എം.പിയിൽ നിന്നും പയനീയേഴ്സ് അവാർഡ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

