ജലീൽ ഹോൾഡിങ്സ് മൊത്ത വിതരണ ശൃംഖല ഡിജിറ്റൽവൽകരിക്കുന്നു
text_fieldsജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് ഡിജിറ്റലൈസേഷൻ പദ്ധതി ധാരണാപത്രം കൈമാറുന്നു
ദുബൈ: യു.എ.ഇ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനിയായ ജലീൽ ഹോൾഡിങ്സ് വിതരണം ഡിജിറ്റലൈസ് ചെയ്യുന്നതിന് മുൻനിര ടെക്നോളജി കമ്പനിയായ സോഫ്റ്റ് ലാൻഡ് ഇന്ത്യയുമായി സഹകരിക്കും. സെയിൽസ് ഫോഴ്സ് ഓട്ടോമേഷൻ പ്രോഗ്രാമാണ് 180 കോടി ദിർഹം വിറ്റുവരവുള്ള മൊത്ത വിതരണ സ്ഥാപനമായ ജലീൽ ഹോൾഡിങ്സ് മൊത്ത വിതരണ ശൃംഖല നടപ്പാക്കുന്നത്. ഇതോടെ ഉൽപ്പന്നങ്ങളുടെ വിതരണ സംവിധാനം ജലീൽ ഹോൾഡിങ് സമ്പൂർണമായി സാങ്കേതികവൽക്കരിച്ചു.
ഏറ്റവും പുതിയ ആൻഡ്രോയ്ഡ് മൊബൈൽ അപ്ലിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റീറ്റെയ്ൽ സാങ്കേതിക രംഗത്തെ വിദഗ്ധരായ സോഫ്റ്റ് ലാൻഡ് ഇത് നടപ്പാക്കുന്നതെന്ന് ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. ഇത്തരത്തിൽ മേഖലയിൽ ആദ്യത്തെ മൊത്തവ്യാപാര സ്ഥാപനമാണ് ജലീൽ ഹോൾഡിങ്‌സ്. ഇതോടെ, ദിനേനയുള്ള വിതരണ സംവിധാനം കമ്പനിയുടെ കേന്ദ്രീകൃത നിയന്ത്രണത്തിൽ വരികയും ഉപഭോക്താക്കൾക്കു കൂടുതൽ മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇലുടനീളം ഗ്രോസറികൾ, സൂപ്പർമാർക്കറ്റുകൾ, കൺവീനെയ്ൻസ് സ്റ്റോറുകൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, കഫത്തേരിയകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് ജലീൽ ഹോൾഡിങ് മൊത്ത വിതരണ ശൃംഖല പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

