പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനത്തിന് കൈത്താങ്ങുമായി ജലീൽ കാഷ് ആൻഡ് കാരി
text_fieldsദുബൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളായ ജീവനക്കാരുടെ മക്കൾക്ക് ഉന്നത പഠനത്തിന് കൈത്താങ്ങുമായി മൊത്തവ്യാപാര രംഗത്തെ യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് കാരി. യു.എ.ഇയിലെ ഗ്രോസറി, റസ്റ്റാറന്‍റ്, കഫ്റ്റീരിയ ജീവനക്കാരുടെ മക്കൾ, സഹോദരങ്ങൾ എന്നിവരിൽ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്കോളർഷിപ് നൽകുന്നത്. സ്കോളർഷിപ്പ് പദ്ധതിയുടെ നാലാമത് പതിപ്പ് പ്രഖ്യാപിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി 2022ലാണ് ജലീൽ കാഷ് ആൻഡ് കാരി ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ സാധാരണക്കാരായ നിരവധി പ്രവാസി ജീവനക്കാരുടെ മക്കൾക്ക് ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്കോളർഷിപ് സമ്മാനിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയെന്ന നിലയിലാണ് സ്കോളർഷിപ് പദ്ധതിയുടെ നാലാം പതിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. ആഗസ്റ്റ് അഞ്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. തൊട്ടടുത്തുള്ള ജലീൽ ക്യാഷ് ആൻഡ് ക്യാരി സ്റ്റോറുകളുമായി നേരിട്ട് ബന്ധപ്പെട്ടും അപേക്ഷകൾ നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

