ജലീൽ ക്യാഷ് ആൻഡ് ക്യാരി മെഗാ റാഫിൽ ഡ്രോ: വിജയിക്ക് കാർ സമ്മാനിച്ചു
text_fieldsമെഗാ റാഫിൽ ഡ്രോ നറുക്കെടുപ്പിൽ വിജയിച്ച വാഹത് അഫ്ഗാനിസ്താൻ റസ്റ്റാറന്‍റ് ഉടമ അഹമ്മദ് ജാൻ മൂസക്ക് ബംബർ സമ്മാനമായ കാറിന്‍റെ താക്കോൽ ജലീൽ ക്യാഷ് ആൻഡ് ക്യാരി മാനേജിങ് ഡയറക്ടർ സമീർ കെ മുഹമ്മദ് സമ്മാനിക്കുന്നു. ജനറൽ മാനേജർ വി.കെ ഷിഹാബ്, കോർപറേറ്റ് അഡ്വൈസർ പ്രേം കുമാർ തുടങ്ങിയവർ സമീപം
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ ക്യാഷ് ആൻഡ് ക്യാരി എല്ലാ വർഷവും നടത്തി വരുന്ന മെഗാ റാഫിൽ ഡ്രോ നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചയാൾക്ക് ബംബർ സമ്മാനമായ കാർ കൈമാറി. വാഹത് അഫ്ഗാനിസ്താൻ റസ്റ്റാറന്‍റ് ഉടമ അഹമ്മദ് ജാൻ മൂസയാണ് ബംബർ സമ്മാനത്തിനർഹനായത്. ദുബൈയിലെ ജലീൽ ക്യാഷ് ആൻഡ് ക്യാരി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദിൽനിന്നു കാറിന്‍റെ താക്കോൽ അദ്ദേഹം ഏറ്റുവാങ്ങി. ജനറൽ മാനേജർ വി.കെ ഷിഹാബ്, കോർപറേറ്റ് അഡ്വൈസർ പ്രേം കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർഷിക പരിപാടിയുടെ ഭാഗമായാണ് ജലീൽ ക്യാഷ് ആൻഡ് ക്യാരിയുമായി സഹകരിക്കുന്ന യു.എ.ഇയിലെ ഗ്രോസറി, കഫ്റ്റീരിയ, റസ്റ്റാറന്‍റ് മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മെഗാ റാഫിൽ ഡ്രോ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. നറുക്കെടുപ്പിലൂടെ വിജയികളായി തെരഞ്ഞെടുത്ത 200ലേറെ പേർക്ക് ആകർഷകമായ വിവിധ സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ സമീർ കെ മുഹമ്മദ് അറിയിച്ചു. സ്ഥാപനം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 25 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക സ്കോളർഷിപ്പുകളും ജലീൽ ക്യാഷ് ആൻഡ് ക്യാരി വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

