ജേക്കബ് ജേക്കബ് ആസ്റ്റര്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫിസർ
text_fieldsജേക്കബ് ജേക്കബ്
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫിസറായി ജേക്കബ് ജേക്കബിനെ നിയമിച്ചു.
ജി.സി.സിയിലെ ആസ്റ്ററിന്റെ മാനവ വിഭവശേഷി വർധിപ്പിക്കുക, പ്രാവീണ്യമുള്ള ജീവനക്കാരെ കണ്ടെത്തുക, മികച്ച പ്രകടനം ഉറപ്പുവരുത്തുക, നേതൃത്വ വികസനം എന്നിവയുടെ മേല്‍നോട്ടം ജേക്കബിനായിരിക്കും.
മാനവവിഭവശേഷി വകുപ്പിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവപരിചയമുള്ള ജേക്കബ് ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ഏവിയേഷന്‍, റീട്ടെയില്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യവസായ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റല്‍സ്, കൊളംബിയ ഏഷ്യ, മലബാര്‍ ഗ്രൂപ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്.ആര് ടീമുകളെ നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. എമിറേറ്റ്സില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ട്.
ഏഷ്യ എച്ച്.ആര്.ഡി അവാര്‍ഡ്, എച്ച്.ആര് ലീഡര്ഷിപ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ മികവിന്റെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. എച്ച്.ആര്.ഡി അക്കാദമിയില്‍നിന്ന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ടി.എ പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും ജേക്കബ് നേടിയിട്ടുണ്ട്. മംഗലാപുരത്തെ എസ്.ഡി.എം കോളജില്‍ നിന്നാണ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

