ജസീന്തക്കും ന്യൂസിലാൻറിനും നന്ദി പറഞ്ഞ് യു.എ.ഇ; ആദരമർപ്പിച്ച് ബുർജ് ഖലീഫ
text_fieldsദുബൈ: ലോകത്തെ ദു:ഖത്തിലാഴ്ത്തിയ ന്യൂസിലാൻറ് ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ട വർക്കൊപ്പം നിന്ന ന്യൂസിലാൻറ് ജനതക്കും പ്രധാനമന്ത്രി ജസീന്ത ആർഡേണും യു.എ.ഇയുടെ നന്ദി. യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റർ സന്ദേശത്തിലൂടെയാണ് ന്യൂസിലാൻറിെൻറ നിലപാടുകളെ പ്രശംസിച്ചത്. ദുരന്തത്തിൽ െപട്ടവരെ ചേർത്തുപിടിച്ച ജസീന്ത ലോകത്തെ മുസ്ലിം വിശ്വാസികളുടെ മുഴുവൻ ബഹുമാനത്തിന് അർഹയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസിലാൻറിനോട് യു.എ.ഇ. സർക്കാരിനും ജനങ്ങൾക്കുമുള്ള ആദര സൂചകമായി ബുർജ് ഖലീഫയിൽ ഇന്നലെ ജസീന്ത ആർഡേണിെൻറ ചിത്രം െതളിയിക്കുകയും ചെയ്തു. അക്രമത്തിൽ ഇരയായയാളെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ചിത്രമാണ് തെളിഞ്ഞത്. ഇൗ മാസം 15ന് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന 50 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
