മുളക്കുന്നത് പുതിയ പ്രതീക്ഷകൾ
text_fieldsഷാര്‍ജ: ഇടിയും മിന്നലും കാറ്റും ഒത്തുചേർന്നുള്ള മഴ കാലാവസ്ഥ മാറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നാണ് സൂചന. അന്തരീക്ഷ മാറ്റങ്ങളും ജലസ്രോതസുകളുടെ നിലവിലെ ഘടനയും ശക്തമായ കാറ്റും ഇത് ശരിവെക്കുന്നു. കൊടും ചൂടും അന്തരീക്ഷ ഈര്‍പ്പവും കടന്നാക്രമിക്കുന്ന സ്ഥിതി വിശേഷത്തിന് ഘട്ടംഘട്ടമായി മാറ്റം വരുമെന്ന ശുഭപ്രതീക്ഷയും ഇത് നല്‍കുന്നുണ്ട്. അന്തരീക്ഷത്തിന്‍െറ ചരിത്രവും അടിക്കടിയുള്ള മാറ്റങ്ങളാണെന്നിരിക്കെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ‘തുലാവര്‍ഷ’ പെയ്ത്തിനെ കാണുന്നത്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ തിമര്‍ത്താടുകയാണ് ശനിയാഴ്ചയും. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ജബല്‍ ജെയ്സില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ വെള്ളച്ചാട്ടമാണ് രൂപപ്പെട്ടത.് സമീപത്ത് തന്നെയുള്ള ബാദി ലിത്തിബയും നിറഞ്ഞ് വെള്ളം താഴെക്ക് പതിക്കുകയാണ്. ഫര്‍ഫാര്‍, ഹജ്ജര്‍ മലനിരകളിലും നിരവധി വെള്ളച്ചാട്ടങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ താഴെക്ക് പതിക്കുന്ന വെള്ളം ഒരുതുള്ളി പോലും പാഴാകാതെയിരിക്കാനുള്ള സംവിധാനം ഈ മേഖലയിലുണ്ട്. വലിയ തോടുകളിലൂടെ ഒഴുകിയത്തെുന്ന വെള്ളം ശേഖരിക്കാന്‍ നിരവധി വലിയ അണക്കെട്ടുകള്‍ വടക്കന്‍ മേഖലയിലുണ്ട്. യു.എ.ഇ രാഷ്്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാെൻറ ദീര്‍ഘ വീക്ഷണമാണ് ഈ അണക്കെട്ടുകള്‍.
ഇവയോടു ചേര്‍ന്ന് ബേബി ഡാമുകളുമുണ്ട്. കാര്‍ഷിക മേഖലയെ സമ്പന്നമാക്കാനും ഭൂഗര്‍ഭ ജലത്തിന്‍െറ തോത് നഷ്ടപ്പെടാതെ കാക്കാനും വരും തലമുറയുടെ ഭാവി ഭാസുരമാക്കാനുമായിട്ടാണ് രാഷ്ട്ര പിതാവ് കോടികള്‍ ചിലവഴിച്ച് അണക്കെട്ടുകള്‍ തീര്‍ത്തത്. വര്‍ഷങ്ങളായി മഴയില്‍ ഉണ്ടായ കുറവ് അണക്കെട്ടുകളെ മരുഭൂമിക്ക് സമാനമാക്കിയിരുന്നു.
എന്നാല്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ലഭിച്ച ശക്തമായ മഴ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ത്തി. തോടുകള്‍ കരകവിഞ്ഞൊഴുകുന്ന കാഴ്ച്ചയാണ് വടക്കന്‍ മേഖലയില്‍ ശനിയാഴ്ച കാണാനായത്. എന്നാല്‍ എത്ര തന്നെ കരകവിഞ്ഞാലും ഒരു തുള്ളി പോലും നഷ്ടപ്പെടുത്താതെ അത് അണക്കെട്ടുകളിലേക്ക് കേന്ദ്രീകരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളും വൃഷ്ടി പ്രദേശത്തുണ്ട്.
വടക്കന്‍ മേഖലയിലെ കാര്‍ഷിക ക്ഷീര മേഖലയോട് ചേര്‍ന്ന് നിരവധി കിണറുകളുണ്ട്. കാര്‍ഷിക മേഖലയുടെ ദാഹമകറ്റുന്നത് കിണറുകളാണ്. എന്നാല്‍ മഴയുടെ തോത് കുറഞ്ഞത് കാരണം കിണറുകള്‍ വറ്റി വരണ്ട സ്ഥിതിയായിരുന്നു.
ഇതിന് പരിഹാരമായി തീര്‍ത്ത കുഴല്‍ കിണറുകളാകട്ടെ ഭൂഗര്‍ഭ ജലത്തിന്‍െറ തോത് കുറക്കുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തിലാണ് മഴ രാജ്യത്ത് തിമര്‍ത്തു പെയ്യുന്നത്.
കിണറുകളില്‍ വെള്ളമുയര്‍ന്നത് കാരണം കുഴല്‍ കിണറുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകുമെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ജലം ഒഴുകിയത്തെിയത് ഹജ്ജര്‍ മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഹത്ത അണക്കെട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
