Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജബല്‍ ജൈസില്‍ ആഢംബര...

ജബല്‍ ജൈസില്‍ ആഢംബര ‘തമ്പ്’  നിര്‍മാണ പദ്ധതിയുമായി റാക് ടി.ഡി.എ

text_fields
bookmark_border
ജബല്‍ ജൈസില്‍ ആഢംബര ‘തമ്പ്’  നിര്‍മാണ പദ്ധതിയുമായി റാക് ടി.ഡി.എ
cancel

റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ റാക് ജൈസ് മലനിരയില്‍ ആഢംബര സൗകര്യങ്ങളോടെ തമ്പ് നിര്‍മാണത്തിന് റാക് ടൂറിസം ഡെവലപ്പ്മ​​െൻറ്​ അതോറിറ്റി (ടി.ഡി.എ). ഈ വര്‍ഷാവസാനത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള 37 റൂമുകളാണ് ജബല്‍ ജൈസില്‍ ഒരുക്കുകയെന്ന് ടി.ഡി.എ സി.ഇ.ഒ ഹൈത്തം മത്താര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും നീളമേറിയ റാസല്‍ഖൈമയിലെ സിപ്പ്​ ലൈനിൽ ഇതുവരെ 10,000ത്തോളം പേര്‍ വന്നെത്തി.

സന്ദര്‍ശകരുടെ ആധിക്യം കണക്കിലെടുത്ത് സിപ്പ്​ ലൈന്‍ ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ നടക്കുകയാണ്. ഈ വര്‍ഷം ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന റാസല്‍ഖൈമ ലക്ഷ്യം മറികടക്കും. റഷ്യയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം സന്ദര്‍ശകരാണ് ജൂണ്‍ വരെ റാസല്‍ഖൈമയിലെത്തിയത്. ജര്‍മനി, യു.കെ, കസാഖിസ്​താന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം പകുതി അവസാനിക്കുമ്പോള്‍ ആഗോള സന്ദര്‍ശകരുടെ എണ്ണത്തില്‍ മൊത്തം 14 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഹൈത്തം മത്താര്‍ വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjabal jais
News Summary - jabal jais-uae-gulf news
Next Story