ഐ.വി.എൽ വോളി: സോൺ രണ്ടിൽ തട്ടകം ചെന്ത്രാപ്പിന്നി ജേതാക്കൾ
text_fieldsഐ.വി.എൽ വോളിയുടെ സോൺ രണ്ടിൽ ജേതാക്കളായ ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി. തട്ടകം ടീം
ദുബൈ: വോളിബാൾ പ്രേമികളുടെ സംഘടനയായ ഇന്ത്യൻ വോളി ലവേഴ്സ് (ഐ.വി.എൽ) യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച സോണൽ ടൂർണമെൻറിെൻറ രണ്ടാം സോണിൽ ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി തട്ടകം ജേതാക്കളായി. സിലിക്കൺ ഒയാസിസിൽ നടന്ന മത്സരത്തിൽ വാശിയേറിയ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിൽ ഓഷ്യൻ എയർ അൽ നഹ്ദയെയാണ് (2-1) തോൽപിച്ചത്. ഇതോടെ ഡിസംബറിൽ നടക്കുന്ന ഫൈനൽ ക്വാളിഫയറിലേക്ക് തട്ടകം ചെന്ത്രാപ്പിന്നി യോഗ്യത നേടി.
നാലു സോണുകളിലായാണ് മത്സരം നടക്കുന്നത്. അജ്മാൻ, ഷാർജ ഉൾപ്പെട്ട രണ്ടാം സോണിലാണ് തട്ടകം ടീം ജേതാക്കളായത്. ബെസ്റ്റ് അറ്റാക്കർ ആയി പ്രണവ് ശിവദാസിനെയും ബ്ലോക്കർ ആയി അമൽദേവിനെയും തിരഞ്ഞെടുത്തു. മറ്റ് മൂന്നു സോണിൽ നിന്ന് യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി ഡിസംബറിൽ ഫൈനൽ ക്വാളിഫയർ നടത്തുമെന്ന് ഐ.വി.എൽ ജനറൽ സെക്രട്ടറി ഷഫീർ അറിയിച്ചു.

