Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​ടി.​എ​സ് വേ​ൾ​ഡ്...

ഐ.​ടി.​എ​സ് വേ​ൾ​ഡ് കോ​ൺ​ഗ്ര​സ് പ്ര​ദ​ർ​ശ​ന​ത്തി​ന് സ​മാ​പ​നം

text_fields
bookmark_border
its world congress
cancel
camera_alt

ഐ.​ടി.​എ​സ് വേ​ൾ​ഡ് കോ​ൺ​ഗ്ര​സ് സ​മാ​പ​ന വേ​ദി

ദു​ബൈ: സു​സ്ഥി​ര ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളും നൂ​ത​ന​മാ​യ സാ​​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​വും ച​ർ​ച്ച ചെ​യ്ത്​ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന 30ാമ​ത്​ ​ഐ.​ടി.​എ​സ്​ വേ​ൾ​ഡ്​ കോ​ൺ​ഗ്ര​സി​നും പ്ര​ദ​ർ​ശ​ന​ത്തി​നും ​പ്രൗ​ഢ​മാ​യ സ​മാ​പ​നം.

100 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 25,000ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രും പ​ങ്കാ​ളി​ക​ളും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. 800ല​ധി​കം പ്ര​ഭാ​ഷ​ക​രും സു​സ്ഥി​ര ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്ത 200 ശാ​സ്ത്രീ​യ, പ്ര​ഭാ​ഷ​ണ സെ​ഷ​നു​ക​ളും ന​ട​ന്നു. 500ല​ധി​കം പ്ര​ദ​ർ​ശ​ക​രും മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ഐ.​ടി.​എ​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​ന്ദ​ർ​ശ​ക സാ​ന്നി​ധ്യ​മാ​ണ് ദു​ബൈ​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്.

സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ചെ​യ​ർ​മാ​നു​മാ​യ മ​ത്താ​ർ അ​ൽ താ​യ​ർ, എ​ർ​ട്ടി​കോ യൂ​റോ​പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​ഞ്ച​ലോ​സ് അം​ഡി​റ്റി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ഐ.​ടി.​എ​സ് വേ​ൾ​ഡ് കോ​ൺ​ഗ്ര​സും പ്ര​ദ​ർ​ശ​ന​വും ന​ട​ന്ന​ത്.

സ്മാ​ർ​ട്ട് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​നി​ലെ ആ​ഗോ​ള വി​ദ​ഗ്ധ​ർ, അ​ന്താ​രാ​ഷ്ട്ര ഐ.​ടി.​എ​സ് സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ, വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ, വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ, സേ​വ​ന ദാ​താ​ക്ക​ൾ, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ ദാ​താ​ക്ക​ൾ, സൊ​ലൂ​ഷ​ൻ ഡെ​വ​ല​പ്പ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന് കോ​ൺ​ഗ്ര​സ് സാ​ക്ഷ്യം വ​ഹി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ർ​ക്കാ​ർ, മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളും വി​ദ​ഗ്ധ​രും അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന കോ​ൺ​ഗ്ര​സി​ൽ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​​ങ്കെ​ടു​ത്തു.

സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ത്താ​ർ അ​ൽ താ​യ​റും ആ​ഞ്ച​ലോ​സ് അം​ഡി​റ്റി​സും യു.​എ​സി​ലെ അ​റ്റ്ലാ​ന്‍റ​യി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത പ​തി​പ്പി​ന്‍റെ ‘പാ​സി​ങ്​ ഓ​ഫ് ഗ്ലോ​ബ്’ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

നി​ര​വ​ധി എ​ർ​ടി​കോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​തി​ഥേ​യ ന​ഗ​ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്കു​മി​ട​യി​ലൂ​ടെ ഗ്ലോ​ബ് ക​ട​ന്നു​പോ​യി. 2025ൽ ​അ​റ്റ്‌​ലാ​ന്‍റ, 2026ൽ ​ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗാ​ങ്‌​ന്യൂ​ങ്, 2027ൽ ​യു.​കെ​യി​ലെ ബ​ർ​മി​ങ്​​ഹാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ അ​ടു​ത്ത മൂ​ന്ന് പ​തി​പ്പു​ക​ളെ കു​റി​ച്ചു​ള്ള വി​ഡി​യോ​ക​ൾ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. എ​ർ​ടി​കോ ഒ​രു പു​തി​യ ഏ​രി​യ​ൽ സ​ർ​വി​സ് പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ക്കു​ന്ന​താ​യി അം​ഡി​റ്റി​സ് ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsITS World Congress Exhibition
News Summary - ITS World Congress Exhibition Concludes
Next Story