ചൂട് കൂടുന്നു; ഇവ സൂക്ഷിക്കാം
text_fieldsസൂര്യാതപം ഉണ്ടാകാതിരിക്കാൻ 15ൽ കൂടുതൽ എസ്.പി.എഫ് ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക.
ഇരുണ്ട നിറങ്ങൾ ഉള്ള വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കുക
കുട ഉപയോഗിക്കുകയോ തണലുള്ള ഭാഗത്ത് കൂടി നടക്കുകയോ ചെയ്യുക
യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഉച്ച വിശ്രമ സമയം പാലിക്കാൻ സ്ഥാപനങ്ങളും തൊഴിലാളികളും ശ്രദ്ധിക്കുക
ആരോഗ്യ സംരക്ഷണത്തിന്
പച്ചക്കറികളും പഴങ്ങളായ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, വാഴപ്പഴം എന്നിവ കൂടുതലായി കഴിക്കുക
മസാലകൾ, എണ്ണമയമുള്ളതും കടുപ്പമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക
കഠിന വ്യായാമങ്ങൾ ഒഴിവാക്കുക
വ്യായാമങ്ങൾ പരമാവധി വീട്ടിനുള്ളിലാക്കുക
വ്യായാമത്തിനു മുൻപേ ധാരാളം വെള്ളം കുടിക്കുക.
വ്യായാമത്തിന് പോകുേമ്പാൾ വെള്ളം കരുതുകയും ഇടക്കിടെ കുടിക്കുകയും ചെയ്യുക
കോഫി, കോള, ചോക്ലേറ്റ് തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
വാഹനം ഉപയോഗിക്കുന്നവർ
ചൂടത്ത് പാർക്ക് ചെയ്ത വാഹനത്തിൽ കയറിയാൽ ഉടൻ ഗ്ലാസുകൾ തുറന്നിടണം. ചൂടുവായു പുറത്തുപോയ ശേഷം എ.സി ഓൺചെയ്യുക
വാഹനങ്ങളുടെ ടയറുകൾ മികച്ചതാണെന്ന് ഉറപ്പുവരുത്തണം
വാഹനത്തിലെ ഇന്ധന നില എപ്പോഴും പരിശോധിക്കുക
വേഗത്തിൽ കത്തിപ്പിടിക്കുന്ന വസ്തുക്കൾ വാഹനത്തിൽ സൂക്ഷിക്കരുത് (ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂം, ലൈറ്റർ ഉൾപെടെ)
അറ്റകുറ്റപ്പണി കൃത്യ സമയത്ത് നടത്തണം
എഞ്ചിന് ഓയില്‍, റേഡിയേറ്ററിലെ വെള്ളം എന്നിവ നിത്യവും പരിശോധിക്കണം.
ഇന്ധന ടാങ്കിന്റെ അടപ്പ് കൃത്യമായി അടച്ചു എന്ന് ഉറപ്പ് വരുത്തണം
ഉപയോഗിക്കാനറിയുന്ന ഏതെങ്കിലുമൊരു അഗ്നിശമന ഉപകരണം വാഹനത്തില്‍ സൂക്ഷിക്കുക.
വാഹനമോടിക്കുേമ്പാൾ പുകവലി ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

