െഎ.പി.എൽ ഇവർക്ക് കുടുംബകാര്യം
text_fieldsടോം കറൻ, സാം കറൻ
ദുബൈ: ചൊവ്വാഴ്ച രാത്രി നടന്ന രാജസ്ഥാൻ-ചെന്നൈ മത്സരത്തിൽ രണ്ട് 'കറൻ'മാർ തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നിരുന്നു. രാജസ്ഥാൻ റോയൽസിെൻറ ടോം കറനും ചെന്നൈ സൂപ്പർ കിങ്സിെൻറ സാം കറനും. സംശയിക്കേണ്ട, സഹോദരങ്ങളാണ് ഇരുവരും.
മത്സരത്തിനിടെ സാമിെൻറ പന്തുകൾ ടോം നേരിട്ടെങ്കിലും സിക്സറോ ഫോറോ പറന്നില്ല. വിക്കറ്റും വീണില്ല. ക്രിക്കറ്റ് കുടുംബമാണ് ഇവരുടേത്. മറ്റൊരു സഹോദരൻ ബെൻ കറൻ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നു. മൂത്തയാൾ ടോം കറനാണ്. ഇളയത് സാം കറനും. ഇവിടെയും തീരുന്നില്ല ഇവരുടെ ക്രിക്കറ്റ് പാരമ്പര്യം. പിതാവ് കെവിൻ കറൻ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 11 മത്സരം കളിച്ചിട്ടുണ്ട്.എട്ടു വർഷം മുമ്പ് ജോഗിങ്ങിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വല്യച്ഛൻ പാട്രിക് കറനും ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റിലെ താരമായിരുന്നു. മൂന്നു വർഷം മുൻപാണ് അദ്ദേഹം മരിച്ചത്.

