ഇത്തിഹാദ്, ബർഷ മാളുകളിൽ ആരവം തീർത്ത് ഇതിഹാസ താരങ്ങൾ
text_fieldsദുബൈ: ക്രീസിൽ നിന്ന് വിരമിച്ചുവെങ്കിലും അസറുദ്ദീനെയും വസീം അക്രത്തെയുമെല്ലാം കായികപ്രേമികൾ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതിെൻറ തെളിവായി ഇത്തിഹാദ് മാളിലും അൽ ബർഷ മാളിലും യൂനിയൻ കോപ് ഒരുക്കിയ മീറ്റ് ആൻറ് ഗ്രീറ്റ് സംഗമം. താരങ്ങളെക്കാണാനും ഒാേട്ടാഗ്രാഫും സെൽഫിയും സംഘടിപ്പിക്കാനും ഇന്ത്യ^പാക് പ്രവാസികൾ മാത്രമല്ല, സ്വദേശികളും വിവിധ രാഷ്ട്രക്കാരുമായ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനു പുറമെ ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷവും സംതൃപ്തിയും പകരുവാൻ ലക്ഷ്യമിട്ടാണ് അവരുടെ പ്രിയ താരങ്ങളെ എത്തിച്ചതെന്ന് യൂണിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി വ്യക്തമാക്കി.
യു.എ.ഇയിൽ കൂടുതൽ ആരാധകരുള്ള താരങ്ങൾ എന്ന നിലയിലാണ് അസ്ഹറിനെയും അക്രമിനെയും കൊണ്ടുവന്നത്.
അതു ശരിയെന്ന് തെളിയിക്കുന്ന ആവേശകരമായ വരവേൽപ്പാണ് ഇരുവർക്കും ലഭിച്ചത്. മണിക്കൂർ മുൻപു തന്നെ ആളുകൾ മാളുകൾക്കു മുന്നിൽ കാത്തു നിൽപ്പു തുടങ്ങിയിരുന്നു. ഷാർജ സ്റ്റേഡിയത്തിൽ ചരിത്ര മുഹൂർത്തമായി മാറിയ മാച്ചുകൾ കളിച്ച ഇരുവരും തങ്ങളുടെ പ്രിയപ്പെട്ടവർ വസിക്കുന്ന,ഏറ്റവും അടുപ്പമുള്ള രണ്ടാം വീടായാണ് യു.എ.ഇയെ കാണുന്നതെന്ന് അൽ ബർഷാ മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും പാക്കിസ്താനും തമ്മിലെ ബന്ധം എത്ര കലുഷിതമാകുേമ്പാഴും ഇരു രാജ്യത്തെയും ടീം അംഗങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണ് പുലർത്തിപ്പോന്നത്.
ദുബൈയിൽ ഇന്ത്യക്കാരെന്നോ പാകിസ്താനികളെന്നോ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കുകയാണ് എല്ലാവരും. ഇത്തരത്തിൽ ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് ഏതു പ്രതിസന്ധികളും പരിഹരിക്കപ്പെടുവാൻ ആദ്യം വേണ്ടതെന്നും ലോകമൊട്ടുക്കും ഇത്തരത്തിൽ സമാധാനവും െഎക്യവും സ്ഥാപിക്കാൻ കഴിയണമെന്നും അവർ പറഞ്ഞു.
യൂണിയൻ കോപ്പിനെക്കുറിച്ച് ബന്ധുക്കളിൽ നിന്ന് കേട്ടറിഞ്ഞിട്ടുള്ള തനിക്ക് ഇൗ സന്ദർശനം അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചതെന്ന് വസീം അക്രം പറഞ്ഞു. ഇത്രയധികം ഉൽപന്നങ്ങളും വൈവിധ്യമാർന്ന ബ്രാൻറുകളും മിതമായ വിലയിൽ ലഭ്യമാവുന്ന യുണിയൻ കോപ്പ് നമ്മുടെ നാട്ടിലും എത്തുന്ന ദിവസങ്ങൾക്കായി ആഗ്രഹിക്കുന്നുവെന്നായിരുന്നു അസ്ഹറുദ്ദീെൻറ പ്രതികരണം.
തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിലെ സന്ദർഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ ആരാധകർക്ക് വസീം അക്രം ഒപ്പിട്ട പന്തുകളും അസ്ഹർ ഒപ്പിട്ട ബാറ്റുകളും സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
