യുവകലാസാഹിതി ഇഫ്താർ സംഗമം
text_fieldsയുവകലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ
ഒരുക്കിയ ഇഫ്താർ
അൽഐൻ: യുവകലാസാഹിതി അൽഐൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും പ്രവാസി ക്ഷേമനിധി, നോർക്ക ഐ.ഡി കാർഡ് അംഗത്വം ചേർക്കലും നടത്തി. അൽഐൻ ബ്ലൂ പ്ലേറ്റ്സ് റസ്റ്റാറന്റിൽ നടന്ന സംഗമത്തിൽ യുവകലാസാഹിതി അൽഐൻ യൂനിറ്റ് സെക്രട്ടറി ടി.പി. നൗഷാദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു.
യുവകലാസാഹിതി യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് ദാസ്, ജോ. സെക്രട്ടറി അജി കണ്ണൂർ, മുൻ സെക്രട്ടറി വിൽസൺ, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി നേതാക്കളായ റോയ് നെല്ലിക്കോട്, സർഗ റോയ്, ന്യൂ അൽഐൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുധാകരൻ, അൽ വക്കാർ ക്ലിനിക് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്, അൽ ബഷീർ ക്ലിനിക് ഡയറക്ടർ ഡോ. ശഫീഖ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക്, ജനറൽ സെക്രട്ടറി മണികണ്ഠൻ, മുൻ പ്രസിഡന്റ് ജിമ്മി, വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ ആശംസയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

