Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​സ്രാ​യേ​ലി​ന്‍റെ...

ഇ​സ്രാ​യേ​ലി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ളെ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഇ​സ്രാ​യേ​ലി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ളെ അ​പ​ല​പി​ച്ചു
cancel
Listen to this Article

ദു​ബൈ: ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​സ്രാ​യേ​ൽ തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ന്ന​തി​നെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ, തു​ർ​ക്കി​യ, ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്​​താ​ൻ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ. ഇ​സ്രാ​യേ​ലി​ന്റെ ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​ക്കു​ന്ന​തി​നും ശാ​ന്തി​യും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​സ്താ​വ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യു.​എ​സ്​ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം ന​ട​പ്പാ​ക്കാ​നും മേ​ഖ​ല​ത​ല​ത്തി​ലും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലും ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ല്ലാ ക​ക്ഷി​ക​ളും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പ​ര​മാ​വ​ധി ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന ആ​ഹ്വാ​നം ചെ​യ്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​നി​ർ​ത്താ​നും നി​ല​വി​ലെ പ്ര​ക്രി​യ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ഗ​സ്സ​യി​ൽ പു​ന​ര​ധി​വാ​സ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ളും അ​റ​ബ് സ​മാ​ധാ​ന പ​ദ്ധ​തി​യും അ​നു​സ​രി​ച്ച് ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം​നി​ർ​ണ​യാ​വ​കാ​ശ​വും രാ​ഷ്ട്ര​സ്ഥാ​പ​നാ​വ​കാ​ശ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ​മാ​ധാ​ന​ത്തി​ലേ​ക്ക് മു​ന്നേ​റ​ണ​മെ​ന്നും മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Israel's ceasefire violations condemned
Next Story