ഇസ്രായേലിേൻറത് മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റം –അറബ് പാർലമെൻറ്
text_fieldsഅറബ് പാർലമെൻറ് യോഗത്തിൽ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ
സഖ്ർ ഗൊബാഷ് സംസാരിക്കുന്നു
ദുബൈ: ഇസ്രായേലിേൻറത് മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും എത്രയും പെെട്ടന്ന് അതിക്രമം നിർത്തണമെന്നും അറബ് പാർലമെൻറ് ആവശ്യപ്പെട്ടു. ഫലസ്തീനെതിരായ ഇസ്രായേൽ അതിക്രമത്തിെൻറ പശ്ചാത്തലത്തിൽ യു.എ.ഇയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര വെർച്വൽ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശൈഖ് ജർറാഹിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള അതിക്രമം അപലപനീയമാണെന്ന് അധ്യക്ഷതവഹിച്ച യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖ്ർ ഗൊബാഷ് പറഞ്ഞു. അൽ ഖുദ്സിലെ മുസ്ലിം, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിൽ ജൂതവത്കരണം നടത്താനുള്ള ഇസ്രായേലിെൻറ ശ്രമങ്ങൾക്കെതിരെ നിലകൊള്ളുന്ന ഫലസ്തീന് പിന്തുണ നൽകുമെന്നും ഗൊബാഷ് പറഞ്ഞു.
ഫലസ്തീനിൽ നടക്കുന്നത് കേവലം റിയൽ എസ്റ്റേറ്റ് തർക്കമല്ലെന്ന് ജോർഡൻ പാർലമെൻറിെൻറ പ്രതിനിധി ചൂണ്ടിക്കാണിച്ചു. ഫലസ്തീൻ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഇത് ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണെന്നും ഖത്തർ പ്രതിനിധി അഹ്മദ് അൽ മഹ്മൂദ് വ്യക്തമാക്കി. ഈ പ്രതിസന്ധിയിൽ ഫലസ്തീൻ ഒറ്റക്കല്ലെന്നും കൂടെയുണ്ടെന്നും കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. വാഗ്ദാനങ്ങളല്ല, നടപടികളാണ് വേണ്ടതെന്ന് ഫലസ്തീൻ െലജിസ്ലേറ്റിവ് കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സബീഹ് വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ഇസ്രായേലിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

