Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്‌ലാമിക് പുതുവർഷം:...

ഇസ്‌ലാമിക് പുതുവർഷം: അജ്മാനിൽ 15ന്​ പൊതുഅവധി

text_fields
bookmark_border
ഇസ്‌ലാമിക് പുതുവർഷം: അജ്മാനിൽ 15ന്​ പൊതുഅവധി
cancel

അജ്​മാൻ: ഇസ്‌ലാമിക് പുതുവത്സരത്തോടനുബന്ധിച്ച് (ഹിജ്‌റ 1448) ജൂൺ 15 തിങ്കളാഴ്ച അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്ട്‌മെന്‍റ്​ അറിയിച്ചതനുസരിച്ച്, എല്ലാ സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും അന്ന് അവധിയായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക്, തിങ്കളാഴ്ചത്തെ അവധി കൂടി ചേരുന്നതോടെ തുടർച്ചയായി മൂന്ന് ദിവസത്തെ വിശ്രമം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman#gulfnewsgulfnewsmalayalam
News Summary - Islamic New Year: Public holiday on the 15th in Ajman
Next Story