ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ സമ്മേളനം
text_fieldsഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ സമ്മേളന സദസ്സ്
ദുബൈ: നൂറുകണക്കിന് മലയാളികള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒഴുകിയെത്തിയ ഖുര്‍ആന്‍ സമ്മേളനത്തിന് ദുബൈയില്‍ പ്രൗഢമായ പരിസമാപ്തി. അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന്റെ അങ്കണത്തില്‍ നടന്ന സമാപന പൊതുസമ്മേളനം കേരള ജംഇയതുൽ ഉലമ പ്രസിഡന്റ് പി.പി മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ജൗഹര്‍ അയനിക്കോട്, മൗലവി അബ്ദുസ്സലാം മോങ്ങം, മന്‍സൂര്‍ മദീനി എന്നിവര്‍ പ്രഭാഷണം നിർവഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ ഹുസൈന് ഫുജൈറ സ്വാഗതവും ട്രഷറര്‍ വി.കെ സകരിയ്യ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങള്‍, വിഷയാസ്പദമായ കോണ്‍ക്ലേവ്, പഠനാര്‍ഹമായ എക്സിബിഷന് തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ഖുർആൻ അന്താക്ഷരി മത്സരത്തില്‍, ഖിസൈസില്‍ നിന്നുള്ള ഫാത്തിമ ഷഫീഖ് ആൻഡ് എസ്സ അന്‍വര്‍ ടീം ഒന്നാം സ്ഥാനവും അബ്ദുല്‍ ഹാദി നാസര്‍ ആൻഡ് അബ്ദുല്‍ ഹാദി അന്‍വര്‍ ടീം (ഖിസൈസ്) രണ്ടാം സ്ഥാനവും ഹവ്വ ആൻഡ് നബ(ദേര) ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖുർആൻ ക്വിസ് മത്സരത്തില്‍ ഖിസൈസ് ശാഖയിലെ സംഷിദ ബിന്ത് അബ്ദുല്‍ അസീസ് ആൻഡ് ഹിബ ശിഹാബ് ടീം ഒന്നാം സ്ഥാനവും അഷ ഷഫീന ആൻഡ് ദില്‍ഫ ഫിറോസ് ടീം (ഷാര്‍ജ) രണ്ടാം സ്ഥാനവും റഈസ് മൊയ്തീന് ആൻഡ് മുഹമ്മദ് ബശീര്‍ (മുസഫ്ഫ, അബൂദബി) മൂന്നാം സ്ഥാനവും നേടി. എക്സിബിഷനില്‍ ഹഫ്സ അക്ബര്‍ അലി ആൻഡ് ഇസ്റാ ഐശ ടീമിന് ഒന്നാം സ്ഥാനവും ഖുല ബിന്ത് ശഹീല് ആൻഡ് സാറ നൗഷാദ് ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിവിധ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും അബ്ദുല്ല തിരൂർക്കാട്, അബ്ദുൽ വാരിസ്, അലി അക്ബർ ഫാറൂഖി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

