Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്​ലാമിക് സെന്റര്‍ ‘അക്ഷരപ്പെരുന്നാള്‍’ സംഘടിപ്പിച്ചു

text_fields
bookmark_border
indian islamic center
cancel
camera_alt

ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ സാഹിത്യവിഭാഗം ബലിപെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘അക്ഷരപ്പെരുന്നാള്‍’ ചടങ്ങിൽ പ​ങ്കെടുത്തവർ

അബൂദബി: ഇന്ത്യന്‍ ഇസ്​ലാമിക് സെന്റര്‍ സാഹിത്യവിഭാഗം ബലിപെരുന്നാളിനോട് അനുബന്ധിച്ച്​ ‘അക്ഷരപ്പെരുന്നാള്‍’ എന്ന തലക്കെട്ടില്‍ സാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു.ഐ.ഐ.സി വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി തൃത്താല അധ്യക്ഷവഹിച്ചു. ട്രഷറര്‍ നസീര്‍ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കവിയും പ്രവാസിയുമായ അക്ബര്‍ അണ്ടത്തോട് സദസ്സിനോട് സംവദിച്ചു.

യുവ എഴുത്തുകാരിയായ ഖുലൂദ് സലാമിനെ ചടങ്ങില്‍ അനുമോദിച്ചു. സ്റ്റേറ്റ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ടി.കെ. അബ്ദുസ്സലാം, വൈസ് പ്രസിഡന്റ് കോയ തിരുവത്ര, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഷറഫ് മൊവ്വല്‍, അനീഷ് മംഗലം തുടങ്ങിയവര്‍ പരിപാടിക്ക് ആശംസ നേര്‍ന്നു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കളപ്പാട്ടില്‍ അബു ഹാജി, ഹാഷിം ആറങ്ങാടി, ഫത്താഹ് മുള്ളൂര്‍ക്കര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.എഴുത്തുകാരനും മഹാത്മാ ജ്യോതിഭ ഫുലെ അവാര്‍ഡ് ജേതാവുമായ ജുബൈര്‍ വെള്ളാടത്ത് മോഡറേറ്ററായിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുല്ല ചേലക്കോട് സ്വാഗതവും ജാഫര്‍ കുറ്റിക്കോട് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Islamic Center organizes 'Akshara Perunnal'
Next Story