ഇസ്ലാഹി സെന്റർ സമ്മേളന പോസ്റ്റർ പ്രകാശനം
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം
കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിർവഹിക്കുന്നു
ദുബൈ: 'മതനിരാസം ലിബറലിസം; ഒളിയജണ്ടകൾ' എന്ന ശീർഷകത്തിൽ അബൂദബി ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇ തല പ്രചാരണോദ്ഘാടന വേദിയിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയാണ് പ്രകാശനം നിർവഹിച്ചത്. നവംബർ ആറ്, ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വൈകീട്ട് ആറുമുതൽ നടക്കുന്ന പരിപാടിയിൽ എം.എം. അക്ബർ, മുസ്തഫ തൻവീർ എന്നിവർ പങ്കെടുക്കും. പ്രേക്ഷകർക്ക് സംശയനിവാരണത്തിനുള്ള തുറന്ന അവസരവും ഉണ്ടായിരിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ഡോ. ഹുസൈൻ മടവൂർ, എ.പി. അബ്ദുസ്സമദ്, എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, വി.കെ. സകരിയ, വി.വി. ഫാറൂഖ്, മശ്ഹൂദ് പുളിക്കൽ, ഡോ. അബ്ദുൽ സലാം ഒലയാട്ട്, അഡ്വ. മുഹമ്മദ് അസ്ലം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

