Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എക്സ്​പോയിലും...

ദുബൈ എക്സ്​പോയിലും ഐ.എസ്​.എൽ ആരവം

text_fields
bookmark_border
ദുബൈ എക്സ്​പോയിലും ഐ.എസ്​.എൽ ആരവം
cancel
camera_alt

ദു​ബൈ എ​ക്സ്​​പോ​യി​ൽ ഐ.​എ​സ്.​എ​ൽ ഫൈ​ന​ലി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം കാ​ണാ​നെ​ത്തി​യ​വ​ർ

ദുബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ ക​ലാ​ശ​പ്പോ​രി​ന്‍റെ ആ​വേ​ശം ഏ​റ്റെ​ടു​ത്ത്​ ദു​ബൈ എ​ക്സ്​​പോ. ​ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന ക​ലാ​​ശ​പ്പോ​രി​ന്‍റെ സ്ക്രീ​നി​ങ്​ കാ​ണാ​ൻ എ​ക്സ്​​പോ​യി​ലെ​ത്തി​യ​ത്​ ആ​യി​ര​ങ്ങ​ൾ. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക​രാ​യി​രു​ന്നു.

68ാം മി​നി​റ്റി​ൽ കെ.​പി. രാ​ഹു​ലി​ന്‍റെ ബൂ​ട്ടി​ൽ​നി​ന്ന് ആ​ദ്യ​ ഗോ​ൾ പി​റ​ന്ന​പ്പോ​ൾ എ​ക്സ്പോ​യി​ലെ 'ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഗാ​ല​റി' ഇ​ര​മ്പി​യാ​ർ​ത്തു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ഹൈ​ദ​രാ​ബാ​ദ്​ സ​മ​നി​ല നേ​ടി​യ​തോ​ടെ മ​ഞ്ഞ​പ്പ​ട ഫാ​ൻ​സ്​ നി​രാ​ശ​യി​ലാ​ണ്ടു.

എ​ങ്കി​ലും പ്ര​തീ​ക്ഷ​യോ​ടെ, ച​ങ്കി​ടി​പ്പോ​ടെ എ​ക്സ്​​ട്രാ ടൈ​മും ഷൂ​ട്ടൗ​ട്ടും ക​ണ്ടി​രു​ന്ന​വ​ർ​ക്ക്​ വീ​ണ്ടും നി​രാ​ശ സ​മ്മാ​നി​ച്ചാ​യി​രു​ന്നു ക​പ്പ്​ ഹൈ​ദ​രാ​ബാ​ദ്​ കൊ​ണ്ടു​പോ​യ​ത്. മൂ​ന്നാം ഫൈ​ന​ലി​ലും ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ പി​ഴ​ച്ചെ​ങ്കി​ലും ഫൈ​ന​ൽ വ​രെ​യെ​ത്തി​യ​തി​ൽ ആ​ശ്വ​സി​ച്ചാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഫാ​ൻ​സ്​ മ​റ്റൊ​രു സീ​സ​ണും അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLdubai expo
News Summary - ISL show at Dubai Expo too
Next Story