'ഇഷ്ഖേ മദീന' നബിദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഉമ്മുല്‍ഖുവൈന്‍ കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽഖുവൈൻ: കെ.എം.സി.സി ഉമ്മുല്‍ഖുവൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. 'ഇഷ്ഖേ മദീന' എന്ന ശീർഷകത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
വർത്തമാനകാലത്ത് പ്രവാചകർ ജീവിച്ചുകാണിച്ച, സ്നേഹത്തിലും സഹിഷ്ണുതയിലും അടിസ്ഥാനമാക്കിയ ജീവിതം സമൂഹം മാതൃകയാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുൽ സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ചെയർമാൻ റാഷിദ് പൊന്നാണ്ടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഷ്കർ അലി സ്വാഗതം പറഞ്ഞു.
നാഷനൽ കമ്മിറ്റി സെക്രട്ടറി അബു ചിറക്കൽ, ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് സജാദ് നാട്ടിക, അജ്മാൻ കെ.എം.സി.സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, റഷീദ് വെളിയങ്കോട്, താഹിർ തങ്ങൾ, കെ.പി. ഹമീദ് ഹാജി, മഹമൂദ് ഹാജി ഹറം, അസീസ് ചേരാപുരം, കോയക്കുട്ടി പുത്തനത്താണി എന്നിവർ ആശംസ നേർന്നു.
പൊതു സമ്മേളനത്തോടുകൂടി പരിപാടികൾ സമാപിച്ചു. കൺവീനർ എം.ബി. മുഹമ്മദ് നന്ദി പറഞ്ഞു. ബഷീർ കല്ലാച്ചി, ലത്തീഫ് പുല്ലാട്ട്, എ.കെ.ടി. മൂസ, ഇർഷാദ് ചിറ്റാരിപ്പറമ്പ്, ഷംസീർ ചെങ്കള, നാസർ ഒതയോത്ത്, അബ്ദുല്ല ഹോട് ബർഗർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

