ഇഷ്ഖേ ഇമാറാത്ത് 12ന്; സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsകെ.എം.സി.സി ഈദ് മെഗാ ഇവന്റ് ഇഷ്ഖേ ഇമാറാത്തിന്റെ സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി ഈദ് മെഗാ ഇവന്റ് ഇഷ്ഖേ ഇമാറാത്ത് ഈമാസം 12ന് ദുബൈ ഊദ് മേത്തയിലെ അൽ നാസർ ലിഷർ ലാൻഡ് ഐസ് റിങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഇബ്രാഹിം എളേറ്റിൽ (ചെയർ.) മുസ്തഫ തിരൂർ (ജന.കൺ.), അഡ്വ. ഇബ്രാഹിം ഖലീൽ (ചീഫ് കോഓഡിനേറ്റർ), മുസ്തഫ വേങ്ങര (കോ ഓഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
സബ്കമ്മിറ്റി ഭാരവാഹികൾ: പ്രോഗ്രാം-അഷ്റഫ് കൊടുങ്ങല്ലൂർ, നജീബ് തച്ചംപൊയിൽ, മീഡിയ-ഒ.കെ. ഇബ്രാഹിം, സൈനുദ്ദീൻ ചേലേരി, ഇസ്മായിൽ ഏറാമല, ഫിനാൻസ്-കെ.പി. മുഹമ്മദ്, സിറാജ് കെ.എസ്.എ, പബ്ലിസിറ്റി-മുസ്തഫ വേങ്ങര, ജാസിം ഖാൻ തിരുവനന്തപുരം, പ്രൊഡക്ഷൻ & പ്രിന്റിങ്-റഈസ് തലശ്ശേരി, ബഷീർ തിക്കോടി, ഫുഡ്-എൻ.കെ. ഇബ്രാഹിം, അഫ്സൽ മെട്ടമ്മൽ, വളന്റിയർ-ഇബ്രാഹിം ഇരിട്ടി, അഷ്റഫ് തോട്ടോളി, റിസപ്ഷൻ-നിസാമുദ്ദീൻ കൊല്ലം, മൂസ കോയമ്പ്രം, വനിത &ചിൽഡ്രൻസ് കോഓഡിനേഷൻ-സഫിയ മൊയ്തീൻ, നാസിയ ഷബീർ, മെഡിക്കൽ-ഹസൻ ചാലിൽ, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, സ്റ്റേജ് & ഡെക്കറേഷൻ-മൊയ്തു ചപ്പാരപ്പടവ്, ഷബീർ വേങ്ങാട്, ട്രാൻസ്പോർട്ടേഷൻ-മജീദ് മടക്കിമല, ഷെബിൻ തിരുവനന്തപുരം, മെമന്റോ & അറേഞ്ച്മെന്റ്സ്- കെ.പി.എ സലാം, റാഗ്ദാദ് മൂഴിക്കര.
യോഗത്തിൽ മുസ്തഫ തിരൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. സർഗധാര കൺവീനർ നജീബ് തച്ചംപൊയിൽ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.കെ. ഇബ്രാഹിം, മൊയ്തു ചപ്പാരപ്പടവ്, എൻ.കെ. ഇബ്രാഹിം, അൻവർ തിരുവനന്തപുരം, സുലൈമാൻ ഇടുക്കി, കെ.പി. മുഹമ്മദ്, ടി.പി. അബ്ബാസ് ഹാജി, സലാം കന്യപ്പാടി, സബീർ കീഴൂർ എന്നിവർ സംസാരിച്ചു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും ഹസൻ ചാലിൽ നന്ദിയും പറഞ്ഞു. കബീർ വയനാട് ഖിറാഅത്ത് നടത്തി.