‘ഇശ്ഖിൻ ഇലാഹ്’ മാപ്പിളപ്പാട്ട് ആൽബം സീഡി പ്രകാശനംചെയ്തു
text_fieldsഇശ്ഖിൻ ഇലാഹ്’ എന്ന മാപ്പിളപ്പാട്ട് സംഗീത ആൽബത്തിന്റെ സീഡി പ്രകാശനം ചലച്ചിത്രനടൻ സുനിൽ സുഖദ സിനി
ആർട്ടിസ്റ്റ് ടി.കെ. കബീറിന് നൽകി നിർവഹിക്കുന്നു
ദുബൈ: മുസദ്ദിഖ് ഇത്തിക്കാട്ട് നിർമിക്കുന്ന ‘ഇശ്ഖിൻ ഇലാഹ്’ എന്ന മാപ്പിളപ്പാട്ട് സംഗീത ആൽബത്തിന്റെ സീഡി പ്രകാശനം ചലച്ചിത്രനടൻ സുനിൽ സുഖദ സിനി ആർട്ടിസ്റ്റ് ടി.കെ. കബീറിന് നൽകി നിർവഹിച്ചു.
ഗാനരചയിതാവ് പി.എം.എ. ജബ്ബാറിന്റെ വരികൾക്ക് ഈണമിട്ടത് വൈ.എം.എ. ഖാലിദാണ്. തലശ്ശേരി കെ. റഫീഖ് ആണ് പാടിയത്. വള്ളിവട്ടം യൂനിവേഴ്സൽ എൻജിനീയറിങ് കോളജിലെ 50ൽപരം വിദ്യാർഥികൾ അണിനിരന്ന ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത് ആർ.ജെ. ഉബൈദും എഡിറ്റിങ് ഫൈസൽ ഫൈസിയും ആണ്. സംഗീത ആൽബം സെപ്റ്റംബർ ആറിന് നടനും സംവീധായകനുമായ നാദിർഷ ഫേസ്ബുക് വഴി റിലീസ് ചെയ്യും.

