ഇഷാെൻറ ഇഷ്ടം പോലെ പിറന്നാളാഘോഷം ദുബൈ പൊലീസിനൊപ്പം
text_fieldsദുബൈ: ഏതാണ്ട് ഒട്ടുമിക്ക കുട്ടികൾക്കുമെന്ന പോലെ ഇഷാൻ രാധാകൃഷ്ണനും പൊലീസ് എന്ന് പറഞ്ഞാൽ വല്ലാത്ത ആവേശമാണ്. അതുകൊണ്ടാണ് ദുബൈ പൊലീസ് മേധാവിയെ കാണാൻ അവസരം ലഭിക്കുമോ എന്നു ചോദിച്ച് അവൻ സന്ദേശമയച്ചത്. എത്ര തിരക്കുകൾക്കിടയിലാണെങ്കിലും ഇൗ മിടുക്കെൻറ ആവശ്യം ദുബൈ പൊലീസ് മേധാവി നിരസിച്ചില്ല. മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറ ഇഷാനെയും അമ്മയേയും ദുബൈ പൊലീസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചു. അതും അവെൻറ ജൻമദിനത്തിൽ തന്നെ.
ഒപ്പമിരുന്ന് സ്പോർട്സ്, പൊലീസ്, പഠനം എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ സംസാരിച്ചു. സന്നദ്ധ സേവന പ്രവർത്തനങ്ങളിലും മറ്റുള്ളവർക്ക് നൻമ ചെയ്യാനും മുന്നിട്ടറങ്ങണമെന്ന് ബാലനെ ഉണർത്താനും അദ്ദേഹം മറന്നില്ല. പിന്നീട് ദുബൈ പൊലീസിെൻറ ഉശിരൻ കാറുകളിലൊന്നിൽ കയറ്റി ദുബൈ നഗര സവാരി നടത്താനും സൗകര്യമൊരുക്കി.
അങ്ങിനെ ഇഷാെൻറ 14ാം പിറന്നാൾ സംഭവ ബഹുലമായി. ദുബൈ പൊലീസിെൻറ വാതിലുകൾ സദാസമയം പൊതുസമൂഹത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ഏവരുടെയും മുഖത്ത്, വിശിഷ്യാ കുഞ്ഞുങ്ങളിൽ സന്തോഷം നിറക്കാൻ ആവുന്നതെല്ലാം ഉറപ്പുവരുത്തുമെന്നും മേജർ ജനറൽ അൽ മറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
