ഇശല്‍ പൂക്കള്‍ സംഗീതവിരുന്ന് ഇന്ന്
text_fieldsഷാജിത നൗഷാദ്
അബൂദബി: അബൂദബി ആസ്ഥാനമായ വേള്‍ഡ് ആര്‍ട്സ് ആൻഡ് കള്‍ചറല്‍ ഫൗണ്ടേഷന് നല്കുന്ന മികച്ച പൊതുപ്രവര്‍ത്തകക്കുള്ള അവാര്‍ഡ് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ഷാജിത നൗഷാദിന് ‘ഇശല്‍ പൂക്കള്‍ സംഗീതവിരുന്ന്’ പരിപാടിയിൽ സമ്മാനിക്കും.
അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഞായറാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്തും ജനപ്രതിനിധി എന്ന നിലയിലും നടത്തിയ ജനകീയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് ഷാജിത നൗഷാദിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
നടന് ശങ്കര്‍, സംവിധായകന് മമ്മി സെഞ്ച്വറി, നടി സ്വാസിക, വ്യവസായിയും നടനുമായ റഫീഖ് ചൊക്ലി, സഹദ് റിജു, മുരളീധരന്, പവിഴം ജോര്‍ജ്, യൂസഫ് ഭായ്, ഡോ. ഷാജി എടശ്ശേരി, മേരി തോമസ്, കൃഷ്ണപ്രിയ എന്നിവര്‍ക്കും പരിപാടിയില്‍ പുരസ്കാരങ്ങള്‍ നല്‍കും. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഇശല്‍ പൂക്കള്‍ സംഗീതവിരുന്ന് എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ ഡി ബാന്‍ഡ്, നടി സ്വാസികയുടെ ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.
വേള്‍ഡ് ആര്‍ട്സ് ആൻഡ് കള്‍ചറല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി ദിനേഷ് പണിക്കരാണ്. നസീര്‍ പെരുമ്പാവൂര്‍ (ചെയര്മാന്), ഫിറോസ് എം.കെ (വൈസ് ചെയര്മാന്), എം.എ. ഷഹനാസ് (വൈസ് ചെയര്‍പേഴ്സണ്‍), സിറാജ് പൊന്നാനി (ട്രഷറർ), അപര്‍ണ സന്തോഷ് (കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

