Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇശൽ ബാൻഡ് അബൂദബിക്ക്​...

ഇശൽ ബാൻഡ് അബൂദബിക്ക്​ പുതിയ കമ്മിറ്റി

text_fields
bookmark_border
ഇശൽ ബാൻഡ് അബൂദബിക്ക്​ പുതിയ കമ്മിറ്റി
cancel

അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബിയുടെ (​െഎ.ബി.എ) മൂന്നാമത് കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് ഹാരിസ്, അബ്​ദുൽ കരീം, എ.ടി. മഹ്‌റൂഫ് (ഉപദേശക സമിതി അംഗങ്ങൾ), റഫീഖ് ഹൈദ്രോസ് (മുഖ്യ രക്ഷാധികാരി), സൽമാൻ ഫാരിസി (ചെയർമാൻ), അബ്​ദുല്ല ഷാജി (ജനറൽ കൺവീനർ), അലിമോൻ വരമംഗലം ​(ട്രഷറർ), ശിഹാബ് എടരിക്കോട് (വൈസ് ചെയർമാൻ), അസീം കണ്ണൂർ (ജോയിൻറ്​ കൺവീനർ), ഇക്ബാൽ ലത്തീഫ് (ഇവൻറ്​ കോഒാഡിനേറ്റർ), സനാ കരീം (അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി). പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം മുഹമ്മദ് അലി നിർവഹിച്ചു.

തുടർന്ന് നടന്ന പരിപാടിയിൽ കഠ്​വ പെൺകുട്ടിക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഐ.ബി.എ പുറത്തിറക്കുന്ന വീഡിയോ ഗാനത്തി​ന്​ റഹീം ചെമ്മാട് രചിച്ച വരികളുടെ ദൃശ്യാവിഷ്കാരം,ഓഡിയോ റിലീസിങ് എന്നിവ നടന്നു. ​െഎ.ബി.എ മൂന്ന് വർഷമായി നടത്തുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ വിഭവങ്ങൾ എത്തിക്കുന്ന പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസിൽനിന്ന് ഇക്ബാൽ ലത്തീഫും ജനാ മഹ്‌റൂഫ്, നിയാ മഹ്‌റൂഫ് എന്നീ ബാലികമാരിൽനിന്ന്​ സൽമാൻ ഫാരിസിയും ഏറ്റുവാങ്ങി. സംഘടനയുടെ പ്രഖ്യാപിത പരിപാടികളിൽ ഒന്നായ നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന പദ്ധതിയിൽ അടുത്തത്​ കോഴിക്കോട് ജില്ലയാണെന്നും പ്രഖ്യാപനം ഐ.ബി.എയുടെ വാർഷിക ആഘോഷ പരിപാടിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.പുതിയ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പ്രഥമ പൊതുപരിപാടിയായ ഐ.ബി.എ ഓൺലൈൻ ഗാനാലാപന പ്രതിഭാ മത്സരം മൂന്നാം സീസൺ ഗ്രാൻഡ് ഫിനാലെ മേയ് നാലിന്​ വൈകുന്നേരം നാല്​ മുതൽ അബൂദബി കേരളാ സോഷ്യൽ സ​​െൻററിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsishal band
News Summary - ishal band-uae-gulf news
Next Story