ഐ.എസ്.ഡി.സി ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ ഇനി യു.എ.ഇയിലും
text_fieldsദുബൈ: യു.കെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐ.എസ്.ഡി.സി) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യു.എ.ഇയില്‍ ആരംഭിച്ചു. ഷാര്‍ജയിലെ സക്സ്സസ് പോയിന്റ് കോളജിലാണ് പ്രോഗ്രാമുകള്‍ ആരംഭിച്ചത്. ദുബൈയിലെ മെറിഡിയന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടൻ മമ്മൂട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് ഹുമൈദ് ബിന്‍ ഖാലിദ് അല്‍ ഖാസിമി വിശിഷ്ടാതിഥിയായി. സ്കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റിയുമായി (എസ്.ക്യു.എ) സഹകരിച്ച് നല്കുന്ന പ്രോഗ്രാമുകള്‍ക്ക് യു.കെയിലെ പ്രമുഖ സര്‍വകലാശാലകളുടെ അംഗീകാരമുണ്ട്. യു.കെയിലെ ബിരുദം ഉയര്‍ന്ന ഫീസ് നിരക്ക് കാരണം പലര്‍ക്കും അപ്രാപ്യമാണ്. എന്നാല്‍ സക്സ്സസ് പോയിന്റ് കോളജിലെ ഐ.എസ്.ഡി.സി പ്രോഗ്രാമുകളുടെ സവിശേഷത ആദ്യ രണ്ട് വര്‍ഷവും യു.എ.ഇ കാമ്പസില്‍ തന്നെ പഠിക്കാമെന്നതാണ്. മൂന്നാം വര്‍ഷം മാത്രം യുകെയിലെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി കാമ്പസുകളില്‍ പഠിച്ച് കോഴ്സ് പൂര്‍ത്തിയാക്കാം. ഇതിലൂടെ ഫീസിനത്തില്‍ 60% ലാഭിക്കാനാകും. യു.കെയിലെ ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം രണ്ട് വര്‍ഷം കൂടി പോസ്റ്റ് സ്റ്റഡി വര്‍ക് വിസ വഴി അവിടെ തുടന്ന് അവിടുത്തെ കമ്പനികളില്‍ ജോലി നേടാനും അതിലൂടെ പി.ആര് കരസ്ഥമാക്കാനും സാധിക്കുമെന്ന് ഐ.എസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്സും സക്സ്സസ് പോയിന്റ് കോളേജ് മാനേജിങ് ഡയറക്ടര്‍ ഫിനാസ് അഹമ്മദും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

