ഐ.എസ്.സി.സി കൽബ ഇഫ്താർ സംഗമം
text_fieldsഐ.എസ്.സി.സി കൽബ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഫുജൈറ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക റമദാൻ സന്ദേശം കൈമാറി. ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, ട്രഷറര്‍ വി.ഡി മുരളീധരൻ, രക്ഷാധികാരി ടി.പി മോഹൻദാസ്, വൈസ് പ്രസിഡന്റ് ആന്റണി തുടങ്ങിയ ക്ലബ് ഭാരവാഹികള്‍ ആശംസകൾ നേർന്നു. നാനൂറോളം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം സംഘടനാ മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഖോർഫുഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും കെ.എം.സി.സി, ഇൻകാസ്, കൈരളി, സേവനം തുടങ്ങിയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്തു. ഇഫ്താർ കമ്മിറ്റിയുടെ ചെയർമാൻ എൻ.എം അബ്ദുസമദ്, കൺവീനർമാരായ സുബൈർ എടത്തനാട്ടുകര, വി. അഷ്റഫ് എന്നിവരും മറ്റു എക്സിക്യൂട്ടിവ് പ്രതിനിധികളായ പ്രദീപ്, തോമസ്, ബാബുഗോപി, സി.കെ അബൂബക്കർ, സമ്പത്ത് കുമാർ തുടങ്ങിയവരും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

