ഐ.എസ്.സി യൂത്ത് ഫെസ്റ്റിവല്‍ 30 മുതല്‍
text_fieldsഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി) സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ സംബന്ധിച്ച് സംഘാടകര്‍ വിശദീകരിക്കുന്നു
അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍(ഐ.എസ്.സി) സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവലിന് ജനുവരി 30ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമേള സെന്ററിലെ അഞ്ച് വ്യത്യസ്ത വേദികളിലായാണ് അരങ്ങേറുക. മൂന്നു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക് എന്നിങ്ങനെ വിവിധ നൃത്തരൂപങ്ങള്‍, കൂടാതെ കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, ഫിലിം സോങ് തുടങ്ങി 21 ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി അറുനൂറോളം വിദ്യാർഥികള്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വ്യക്തിഗത വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനൊപ്പം, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ‘ഐ.എസ്.സി പ്രതിഭ 2025’, ‘ഐ.എസ്.സി തിലക് 2025’ എന്നീ പട്ടങ്ങള്‍ നല്കി ആദരിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന സ്കൂളിന് ‘മികച്ച ഇന്ത്യന്‍ കല-സാംസ്കാരിക സ്കൂള്‍’ പുരസ്കാരവും നല്‍കും. പ്രൈവറ്റ് ഇന്റര്‍നാഷനല്‍ ഇംഗ്ലീഷ് സ്കൂള്‍ ഭവന്‍സ്, അല്‍ ബസ്മ ബ്രിട്ടീഷ് സ്കൂള്‍, പ്രിന്റ് വെല്‍ ഗ്രാഫിക്സ്, ഉറുഗ്വേ, ആഡ്പ്ലാന്റ്സ്, ഡെസേര്‍ട്ട് റോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ടി.എന്‍. കൃഷ്ണന്, ലിറ്റററി സെക്രട്ടറി രാഹുല്‍ രാജന്, ഭവന്‍സ് അബൂദബി അഡ്മിന് മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്, വൈസ് പ്രിന്‍സിപ്പല്‍ ദിനേശ് തയ്യില്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

