െഎ.എസ്.സി വാക്കത്തോൺ സംഘടിപ്പിച്ചു
text_fieldsഅബൂദബി: അബൂദബി: സുവർണ ജൂബിലി ആഘോഷത്തിെൻറ ഭാഗമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) ‘വാക്കത്തോൺ ഫോർ ഹാപ്പിനസ്’ എന്ന പേരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. അബൂദബി പൊലീസിെൻറ കമ്യൂണിറ്റി പൊലീസ് സംരംഭമായ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയുമായി സഹകരിച്ചായിരുന്നു പരിപാടി.
അബൂദബി കോർണിഷിൽ ഹിൽട്ടൺ ഹോട്ടലിെൻറ എതിർവശത്തുനിന്ന് ആരംഭിച്ച കൂട്ടനടത്തം ഹെറിറ്റേജ് പാർക്കിൽ സമാപിച്ചു. പരിപാടിക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും പതിനായിരത്തോളം പേർ പെങ്കടുത്തുവെന്നും െഎ.എസ്.സി വൈസ് പ്രസിഡൻറ് ജയചന്ദ്രൻ നായർ അറിയിച്ചു.ലുലു ഇൻറർനാഷനൽ എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമദ് ഉദ്ഘാടനം ചെയ്തു. അബൂദബി പൊലീസിലെ ലെഫ്റ്റനൻറ് അഹമദ് ആൽ ജുനൈബി സമ്മാനവിതരണം നിർവഹിച്ചു. ഡിസംബർ എട്ടിന് െഎ.എസ്.സിയിൽ സംഘടിപ്പിക്കുന്ന ‘മെസ്മറൈസിങ് കെ.കെ’ സംഗീത പരിപാടിയുടെ ടിക്കറ്റ് 25 പേർക്കും ബിഗ്ടിക്കറ്റ് ഒമ്പതുപേർക്കുമാണ് സമ്മാനിച്ചത്.