Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി...

ഐ.​എ​സ്.​സി കാ​യി​ക​പ്ര​വ​ർ​ത്ത​ന​ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
ഐ.​എ​സ്.​സി കാ​യി​ക​പ്ര​വ​ർ​ത്ത​ന​ ഉ​ദ്ഘാ​ട​നം
cancel

അ​ൽ​ഐ​ൻ: അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ (ഐ.​എ​സ്.​സി) 2023-2024 വ​ർ​ഷ​ത്തെ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും കാ​യി​ക​മ​ത്സ​ര​ങ്ങ​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ സ്റ്റാ​ർ അ​ൽ​ഐ​ൻ ജേ​താ​ക്ക​ളാ​യി. അ​ൽ​ഐ​ൻ അ​മി​റ്റി ക്ല​ബ്‌ ര​ണ്ടാം സ്ഥാ​നം നേ​ടി.

മു​ഖ്യാ​തി​ഥി​യാ​യി കോ​സോ​വ​ൻ ദേ​ശീ​യ ഫു​ട്ബാ​ൾ താ​ര​വും ഇ​പ്പോ​ൾ യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ കോ​ച്ചു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ബ്ല​ണ്ട് ഹ​ജ്ദാ​രി പ​ങ്കെ​ടു​ത്തു. അ​ൽ വ​ക്വാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ ജി​മ്മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ട്ര​ഷ​റ​ർ സാ​ദി​ഖ് ഇ​ബ്രാ​ഹിം, ലോ​ക കേ​ര​ള​സ​ഭ അം​ഗം ഇ.​കെ. സ​ലാം സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ബെ​ന്നി തു​ട​ങ്ങി​യവ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​സി​സ്റ്റ​ന്‍റ്​ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISCSports Inaugration
News Summary - ISC Sports Inauguration
Next Story