Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightെഎ.​എ​സ്.​സി ഖു​ർ​ആ​ൻ...

െഎ.​എ​സ്.​സി ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
െഎ.​എ​സ്.​സി ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt????????? ??.?????.??? ???????????????? ???????? ?????????^?????????? ??????????????? ????????????? ??.??. ?????????? ????????? ????????? ????????????

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (​െഎ.​എ​സ്.​സി) ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​വു​മ ാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ^​മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച് ചു. പു​രു​ഷ വി​ഭാ​ഗം ഖു​ർ​ആ​ൻ പാ​രാ​യ​ണ-​ത​ജ്​​വീ​ദ്​ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സി, സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി. സി​റി​യ​ക്കാ​ര​നാ​യ കു​തൈ​ബ്​ അ​ബ്​​ദു​ൽ മു​ഇൗ​ൻ ദാ​സി​നാ​ണ്​ മൂ​ന്നാം സ്​​ഥാ​നം. മ​ല​യാ​ളി​യാ​യ നി​സാ​മു​ദ്ദീ​ൻ, മു​സ്​​ത​ഫ മു ​ഹ​മ്മ​ദ​ലീ​വ്​ (ത​ജി​കി​സ്​​താ​ൻ) എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ക​ര​സ്​​ഥ​മാ​ക്കി.

നേ​ട്ടം കൊ​യ്​​ത്​ മ​ല​യാ​ളി​ക​ൾ
അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ​െഎ.​എ​സ്.​ സി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ^​മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക്​ മി​ക​ച്ച നേ​ട്ടം. വി​ വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൂ​ന്ന്​ ഒ​ന്നാം സ്​​ഥാ​ന​വും ര​ണ്ടാം സ്​​ഥാ​നം, മൂ​ന്നാം സ്​​ഥാ​നം എ​ന്നി​വ ഒ​ന്ന്​ വീ​ത​വു​മാ​ണ്​ മ​ല​യാ​ളി​ക​ൾ ക​ര​സ്​​ഥ​മാ​ക്കി​യ​ത്. നാ​ലു​പേ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും നേ​ടി. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഖാ​ലി​ദ്​ നാ​സ​റി​െ​ൻ​റ​യും ആ​ലു​വ സ്വ​ദേ​ശി​നി ഹ​ൻ​സ​യു​ടെ​യും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്​ സ​ൽ​മാ​നു​ൽ ഫാ​രി​സി, തൗ​ബാ​ൻ ഖാ​ലി​ദ്, അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ പ​ട്ടു​വം സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ശാ​ഫി​യു​ടെ മ​ക​ൾ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ്​ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ മ​ല​യാ​ളി​ക​ൾ. മു​ഹ​മ്മ​ദ്​ സ​ൽ​മാ​നു​ൽ ഫാ​രി​സി​യു​ടെ​യും തൗ​ബാ​ൻ ഖാ​ലി​ദി​െ​ൻ​റ​യും സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി.

അ​ൽ​െ​എ​ൻ നാ​ഷ​ന​ൽ ഡെ​യ​റി ഫാം ​ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ മ​ല​പ്പു​റം പൊ​ൻ​മ​ള കോ​ൽ​ക്ക​ളം സ്വ​ദേ​ശി ക​ണ​ക്ക​യി​ൽ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ൾ ആ​മി​ന മൂ​ന്നാം സ്​​ഥാ​നം ​ക​ര​സ്​​ഥ​മാ​ക്കി. ആ​മി​ന​യു​ടെ സ​ഹോ​ദ​രി ആ​യി​ശ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ അ​ക്കൗ​ണ്ടി​ങ്​ ക​ൺ​സ​ൾ​ട്ട​ൻ​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ തൃ​ശൂ​ർ ക​ടു​ങ്ങ​ല്ലൂ​ർ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ, ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ന​ഹീം പു​ന​ത്തി​ൽ^​ഷാ​ഹി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നും ത​ഹ്​​ഫീ​സു​ൽ ഖു​ർ​ആ​ൻ ഭ​ര​ണ​ശേ​രി​യി​ലെ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ്​ നി​സാം തു​ട​ങ്ങി​യ​വ​രും പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി.

വ​നി​ത വി​ഭാ​ഗം ഖു​ർ​ആ​ൻ പാ​രാ​യ​ണ^​ത​ജ്​​വീ​ദ്​ മ​ത്സ​ത്തി​ൽ മ​ല​യാ​ളി​യാ​യ ഫാ​ത്തി​മ കൊ​ഴു​ക്ക​ൽ ഒ​ന്നാം സ്​​ഥാ​നം നേ​ടി. അ​യ അ​യ്​​മ​ൻ മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​ഇൗ​ൽ (ഇൗ​ജി​പ്​​ത്), ആ​മി​ന ക​ണ​ക്ക​യി​ൽ (കേ​ര​ളം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി. ഹ​സ്​​​ന അ​ഷ്​​റ​ഫ്, ആ​യി​ഷ ക​ണ​ക്ക​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം.

അ​ഞ്ച്​ ജു​സു​അ്​ വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​യാ​യ തൗ​ബാ​ൻ ഖാ​ലി​ദ്​ ഒ​ന്നാം സ്​​ഥാ​നം നേ​ടി. മു​ഹ​മ്മ​ദ്​ മ​ഹ​മാ​ദ​ലീ​വ്​ (ത​ജി​കി​സ്​​താ​ൻ), സ​മ സാ​ബി​ർ മ​ദീ​ഹ്​ എ​ൽ​ബാ​സ്​ അ​ബ്​​ദു​ൽ​കാ​ദ​ർ (ഇൗ​ജി​പ്​​ത്) എ​ന്നി​വ​ർ ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി. പ​ത്ത്​ ജു​സു​അ്​ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ്​ ഹാ​ഷിം അ​ബ്​​ദു​ൽ​ഗ​നി ഒം​റാ​ൻ (ഇൗ​ജി​പ്​​ത്), ഉ​സാ​മ അ​ബ്​​ദു​ൽ മു​ഇൗ​ൻ ദാ​സ (സി​റി​യ) എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്​ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി.

15 ജു​സു​അ്​ വി​ഭാ​ഗ​ത്തി​ൽ സാ​ദി​യ അ​ഹ്​​ലാ​മി​നാ​ണ്​ (ബം​ഗ്ലാ​ദേ​ശ്) ഒ​ന്നാം സ്​​ഥാ​നം. മു​ഹ​മ്മ​ദ്​ സൈ​ദ്​ അ​ബ്​​ദു​ൽ ഫ​ദ്​​ലി അ​ബ്​​ദു​ൽ​സ​മി (ഇൗ​ജി​പ്​​ത്) ര​ണ്ടാം സ്​​ഥാ​ന​വും ഷ​ഹ്​​ദ്​ വാ​ഇ​ൽ എ​ൽ​ഷ​ഹാ​ത്​ മു​സ്​​ത​ഫ (ഇൗ​ജി​പ്​​ത്) മൂ​ന്നാം സ്​​ഥാ​ന​വും ക​ര​സ്​​ഥ​മാ​ക്കി. 30 ജു​സു​അ്​ വി​ഭാ​ഗ​ത്തി​ൽ ഇൗ​ജി​പ്​​തു​കാ​ര​നാ​യ അ​ബ്​​ദു​ല്ല മം​ദൂ​ഹ്​ മു​ഹ​മ്മ​ദ്​ ന​സ്​​റി​ദ്ദീ​ൻ ഒ​ന്നാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​കി. ആ​തി​ഫ്​ ബ​ദ​റു​ദ്ദീ​ൻ ബാ​കി​ത്​ മു​ഹ​മ്മ​ദ്​ (സു​ഡാ​ൻ), മു​സ്​​ത​ഫ വാ​ഇ​ൽ എ​ൽ​ഷ​ഹ​ത്​ മു​സ്​​ത​ഫ (ഇൗ​ജി​പ്​​ത്) മൂ​ന്നാം സ്​​ഥാ​ന​വും ക​ര​സ്​​ഥ​മാ​ക്കി.

മ​ല​യാ​ളി​യാ​യ മു​ഹ​മ്മ​ദ്​ നി​സാം, എം.​എ. സു​മ​യ്യ (ബം​ഗ്ലാ​ദേ​ശ്) എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. യു.​എ.​ഇ​യി​ലെ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും പ​െ​ങ്ക​ടു​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​െ​ൻ​റ വി​ധി​ക​ർ​ത്താ​ക്ക​ൾ ഔ​ഖാ​ഫ് പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു. സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി, സ​യ്യി​ദ്​ ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsisc quran competition
News Summary - isc quran competition-uae-gulf news
Next Story