ഐ.എസ്.സി യുവജനോത്സവം സംഘടിപ്പിച്ചു
text_fieldsഇന്ത്യ സോഷ്യല്‍ ആൻഡ് കൾചറൽ സെന്ററില്‍ നടക്കുന്ന
യു.എ.ഇ ഓപൺ യുവജനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
അബൂദബി: ഇന്ത്യ സോഷ്യല്‍ ആൻഡ് കൾചറൽ സെന്ററില്‍(ഐ.എസ്.സി) യു.എ.ഇ ഓപൺ യുവജനോത്സവം സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിൽനിന്നും 500ഓളം മത്സരാഥികളാണ് അഞ്ചുവേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തത്. ആക്ടിങ് ജനറൽ സെക്രട്ടറി ദീപു സുദർശനന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.എം. സുജിത്ത് ഉദ്ഘാടനം ചെയ്തു.
ട്രഷറർ ദിനേശ് പൊതുവാൾ, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വിനോദവിഭാഗം സെക്രട്ടറി അരുൺ ആൻഡ്രു വർഗീസ്, കൺവീനർ എം.പി. കിഷോർ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

