ഐ.എസ്.സി ഓപണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു
text_fieldsഐ.എസ്.സി ഓപണ്‍ ചെസ് ടൂര്‍ണമെന്റ് വിജയികള്‍ സംഘാടകര്‍ക്കൊപ്പം
അബൂദബി: അബൂദബി ചെസ് ക്ലബിന്റെയും മൈന്‍ഡ് ഗെയിംസിന്റെയും സഹകരണത്തോടെ നടന്ന ഐ.എസ്.സി ഓപണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു. ജൂനിയർ വിഭാഗത്തില്‍ (അണ്ടര്‍ 16) ഫിലിപ്പീൻസ് സ്വദേശി ഒബാഡോ സീന്‍ അഡ്രിച്ച് വിജയിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിവാന് റാണ, രക്ഷന് മഗോത്ര എന്നിവര്‍ റണ്ണറപ്പുകളായി. മികച്ച അണ്ടര്‍ 14,12,10,8 വിഭാഗങ്ങളിലായി പ്രത്യേക അവാര്‍ഡുകളും ഒരുക്കിയിരുന്നു.
അമോനാറ്റോവ് ഫാറൂഖ് (താജിക്കിസ്ഥാന്‍), ഡിമാക്കിലിങ് ഒലിവര്‍ (ഫിലിപ്പീന്‍സ്), ഇയോര്ഡ ചെസു വിയോറല്‍ (മോള്‍ഡോവ), അവ സുലൈമോവ (യുക്രെയ്ന്), ഒമ്രാന് അല്‍ ഹൊസനി, റൗദ എസ്സ അല്‍സെര്‍ക്കല്‍ തുടങ്ങിയവരും സമ്മാനങ്ങള്‍ സ്വന്തമാക്കി.
12,700 ദിര്‍ഹമാണ് കാഷ് പ്രൈസ്. അബൂദബി ചെസ് ക്ലബ് സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ സയീദ് അഹമ്മദ് അല്‍ ഖൂരി, സുഹൈര്‍ അഹമ്മദ് (ടൂര്‍ണമെന്റ് ഡയറക്ടര്‍), ബോഗ്ദന്‍ ഗാര്‍ബിയ (ചീഫ് ആര്‍ബിറ്റര്‍), ഐ.എസ്.സി പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്, ട്രഷറര്‍ ദിനേശ് പൊതുവാള്, ഐ.എസ്.സി സ്പോര്‍ട്സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.

