ഐ.എസ്.സി ഓണോത്സവം ലോഗോ പ്രകാശനം
text_fieldsഐ.എസ്.സി ‘ഓണോത്സവം 2026’ ലോഗോ പ്രകാശനം
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെൻറർ (ഐ.എസ്.സി) ‘ഓണോത്സവം 2026’ ലോഗോ പ്രകാശനം ചെയ്തു. ഐ.എസ്.സി കമ്യൂണിറ്റി ഹാളിൽ പ്രസിഡന്‍റ് ഗിരീശൻ കട്ടാമ്പലിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആർട്സ് കൺവീനർ കെ.വി. ഷാജി ഐ.എസ്.സി മുൻ മാനേജിങ് കമ്മിറ്റി അംഗവും മലയാളം മിഷൻ മുൻ പ്രസിഡന്‍റുമായിരുന്ന ഫാമി ഷംസുദ്ദീന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്.
2026 ഒക്ടോബർ 25 ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ വുമൺസ് അസോസിയേഷൻ ഹാളിൽ നടത്തുന്ന ഓണോത്സവത്തിൽ പൂക്കളം, പായസമത്സരം, ചെണ്ടമേളം, വിവിധ കലാപരിപാടികൾ, സംഗീത വിരുന്ന് എന്നിവ ഉണ്ടാകും.സംഘാടന സമിതി രൂപീകരണത്തിൽ ജനറൽ സെക്രട്ടറി ബഷീർ കാലടി സ്വാഗതം പറഞ്ഞു. ജോയന്‍റ് സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളി അനുശോചനപ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്‍റ് പ്രേംകുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാഹിത്യവിഭാഗം കൺവീനർ സുരേഷ് കൃഷ്ണ, ആർട്സ് കൺവീനർ കെ.വി. ഷാജി, വിപിനേന്ദ്രകുമാർ, ശശിധരൻ സി. മടിക്കൈ, മുൻ മാനേജിങ് കമ്മിറ്റി അംഗം ഫൈഹ ബഷീർ, ഫാമി ഷംസുദ്ദീൻ, അംഗങ്ങളായ ഷൈജു, ശ്രീകാന്ത് അബൂബക്കർ എന്നിവർ സംസാരിച്ചു. ജോയന്‍റ് ട്രഷറർ അസീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

