ഐ.എസ്.സി ഇന്ത്യ ഫെസ്റ്റിന് വർണാഭ സമാപ്തി
text_fieldsഇന്ത്യ ഫെസ്റ്റ് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുലർ പബിത്രകുമാർ മജുംദാർ ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ശനിയാഴ്ച ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിന് പ്രൗഢ സമാപനം. വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും വിഭവ സമൃദ്ധമായ ഭക്ഷണശാലകളുമായി സമ്പന്നമായിരുന്നു ഇന്ത്യ ഫെസ്റ്റ്. വൈകുന്നേരം അഞ്ചുമുതല്‍ രാത്രി വരെ നീണ്ട പരിപാടിയിൽ വൻ ജനാസാന്നിധ്യം ദൃശ്യമായിരുന്നു. മതം, രാഷ്ട്രീയം, ജാതി, ഭാഷ വ്യത്യാസമില്ലാതെ മതേതര ഇന്ത്യയുടെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നതായി ഫുജൈറ ഇന്ത്യ ഫെസ്റ്റ്.
കുടുംബങ്ങൾ, യുവാക്കൾ, കുട്ടികൾ എന്നിവർ ഒരുമിച്ചു കൂടി ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ ആസ്വദിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഉത്സവം ആസ്വദിക്കാൻ ഇന്ത്യക്കാരെ കൂടാതെ സ്വദേശികളും മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരും എത്തിയിരുന്നു. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുലർ പബിത്രകുമാർ മജുംദാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് നാസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി സോഷ്യല്‍ ക്ലബ് രക്ഷാധികാരി അബ്ദുൽ ഗഫൂർ ബെഹ്റൂസിയാൻ മുഖ്യപ്രഭാഷണം നടത്തി.
ഉപദേശകൻ ഡോ. അബ്ദുൽ റഹ്മാൻ, മീഡിയ വൺ ജനറൽ മാനേജർ സ്വവാബ് അലി തുടങ്ങിയവര്‍ അഭിനന്ദന പ്രസംഗം നടത്തി. ഐ.എസ്.സി കമ്മിറ്റി ഭാരവാഹികളായ വി.എം. സിറാജ്, സുഭഗൻ തങ്കപ്പൻ, അശോക് മുൽചന്ദാനി, സഞ്ജീവ് മേനോൻ, സന്തോഷ് മത്തായി, മനാഫ് ഒളകര, ജോജി പോൾ മണ്ഡപത്തിൽ, അഡ്വ. മുഹമ്മദലി, അബ്ദുല്ല കൊടപ്പന, ഇസ്ഹാഖ് പാലാഴി, ജലീൽ ഖുറൈശി, ജഗദീഷ്, അനീഷ് മുക്കത്ത് സംബന്ധിച്ചു. ഐ.എസ്.സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കൾചറൽ സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.